Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപദ്ധതി നിർവഹണത്തിൽ...

പദ്ധതി നിർവഹണത്തിൽ നാണക്കേടുമായി തദ്ദേശ സ്ഥാപനങ്ങൾ

text_fields
bookmark_border
തൃശൂർ: നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയിട്ടും പദ്ധതി നിർവഹണത്തിൽ നാണക്കേടി​െൻറ െറക്കോഡുമായി തദ്ദേശ സ്ഥാപനങ്ങൾ. ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് ഓരോ തലത്തിലും സംസ്ഥാന ശരാശരിയേക്കാൾ താഴെ മാത്രമാണ് നിർവഹണം നടന്നത്. കാസർകോട് ജില്ല പഞ്ചായത്തിലും നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലും നിർവഹണം ദയനീയമാണ്- കാസർകോട് 1.18 ശതമാനവും നെല്ലിയാമ്പതിയിൽ 1.29 ശതമാനവും. 50 ശതമാനത്തിനു മുകളിൽ നിർവഹണം പൂർത്തിയാക്കിയത് ഗ്രാമപഞ്ചായത്ത് തലത്തിൽ മാത്രം. കണിച്ചൂർ (60.89), തലനാട് (60.64), ഇൗസ്റ്റ് എളരി (57.58) ഗ്രാമപഞ്ചായത്തുകളാണ് കാര്യക്ഷമമായ നിർവഹണം നടത്തിയത്. മേലുകാവ് (4.03), എടമലക്കുടി (4.48) എന്നിവയും വിനിയോഗത്തിൽ പിന്നിലുള്ള ഗ്രാമപഞ്ചായത്തുകൾ. ജില്ല പഞ്ചായത്തുകളിൽ മുന്നിലുള്ള വയനാട്ടിൽ 24.87 ശതമാനം മാത്രമാണ് നടന്നത്. പത്തനംതിട്ട (17.06), പാലക്കാട് (14.81) എന്നിവയാണ് പിന്നാലെയുള്ളത്. കോട്ടയം (1.67), കോഴിക്കോട് (6.57) എന്നീ ജില്ല പഞ്ചായത്തുകൾ വിനിയോഗത്തിൽ പിന്നിലാണ്. കോർപറേഷനുകളിൽ തിരുവനന്തപുരം (7.87), തൃശൂർ (9.34), കോഴിക്കോട് (13.11) എന്നിവയിലെ പ്രവർത്തനം പിന്നിലാണ്. കൊല്ലം കോർപറേഷൻ 27.94 ശതമാനത്തോടെ വിനിയോഗത്തിൽ മുന്നിലുള്ളപ്പോൾ കണ്ണൂർ (21.19), കൊച്ചി (16.25) എന്നിവ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. നഗരസഭകളിൽ പകുതിയിലേറെ പദ്ധതി നിർവഹണം നടത്തി ആലുവയാണ് മികച്ചു നിൽക്കുന്നത്. ഇവിടെ 50.34 ശതമാനം വിനിയോഗം നടന്നു. താനൂർ (39.92), തിരൂർ (37.99) എന്നിവയാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കൂത്താട്ടുകുളം (7.64), ചെർപ്പുളശേരി (8.24), പാലാ (8.51) എന്നിവയാണ് പിന്നിലുള്ള നഗരസഭകൾ. ബ്ലോക്ക് പഞ്ചായത്തുകളിൽ നീലേശ്വരം (46.70), പെരുംകടവിൽ (38.37), ഇൗരാറ്റുപേട്ട (34.02) എന്നിവ വിനിയോഗത്തിൽ മുന്നിലെത്തിയപ്പോൾ സുൽത്താൻ ബത്തേരി (4.33), പള്ളുരുത്തി (4.68), പാലക്കാട് (4.78) എന്നിവ മോശമായി. പദ്ധതി നിർവഹണത്തിൽ സംസ്ഥാന ശരാശരി നഗരസഭ 19.91, ഗ്രാമപഞ്ചായത്ത് 19.32, ബ്ലോക്ക് പഞ്ചായത്ത് 16.34, കോർപറേഷൻ 13.8, ജില്ല പഞ്ചായത്ത് 10.39 എന്ന ശതമാനത്തിലാണ്. പദ്ധതിച്ചെലവില്‍ പിന്നിലായ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരോട് വിശദീകരണം ചോദിക്കാന്‍ വികേന്ദ്രീകൃത ആസൂത്രണത്തിനായുള്ള സംസ്ഥാനതല കോ-ഓഡിനേഷന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്്. ജൂണ്‍ 15നകം എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടും ഗുരുതര വീഴ്ചയാണുണ്ടായതെന്നാണ് വിലയിരുത്തൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story