'സഖാവിെൻറ പ്രിയസഖി' ഓഡിയോ റിലീസ് 17ന്

05:04 AM
14/09/2017
തൃശൂര്‍: ജനപ്രിയ സിനിമയുടെ ബാനറിൽ ഒരുക്കുന്ന 'സഖാവി​െൻറ പ്രിയസഖി' സിനിമയുടെ ഓഡിയോ റിലീസ് 17ന് നടക്കുമെന്ന് സംവിധായകന്‍ സിദ്ദീഖ് താമരശേരി അറിയിച്ചു. വൈകീട്ട് ആറിന് സംഗീതനാടക അക്കാദമിയില്‍ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഓഡിയോ റിലീസ് നിർവഹിക്കും. നോര്‍ക്ക വൈസ് പ്രസിഡൻറ് സി.കെ. മേനോൻ സീഡി പ്രകാശനം ചെയ്യും. മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. മന്ത്രി കെ.ടി. ജലീല്‍, മുന്‍ എം.പി എ. വിജയരാഘവന്‍ എന്നിവര്‍ വിശിഷ്്ടാതിഥികളാവും. സമകാലിക രാഷ്്ട്രീയ പശ്ചാത്തലത്തില്‍ പൊതുപ്രവര്‍ത്തകരുടെയും രക്തസാക്ഷി കുടുംബങ്ങളുടെയും ജീവിതസമസ്യകളാണ് ചിത്രം ഇതിവൃത്തമാക്കുന്നത്. ചിത്രം ഒക്ടോബര്‍ അവസാനവാരം തിയറ്ററുകളിലെത്തും. നിര്‍മാതാവ് അര്‍ഷാദ് പി.പി. കോടിയില്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍മാരായ സി.കെ. കൃഷ്ണദാസ്, സി.എം. സിറാജ് ചാലിശേരി, ഷാനു ഷാന്‍ ചാലിശേരി എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
COMMENTS