Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുസ്മരണവും പുരസ്കാര...

അനുസ്മരണവും പുരസ്കാര വിതരണവും

text_fields
bookmark_border
കരൂപ്പടന്ന: ഗ്രാമീണവായനശാലയുടെ നേതൃത്വത്തിൽ കരൂപ്പടന്നയിലെ നാടകകൃത്തായ നടൂപ്പറമ്പൻ ബാവുവിനെ അനുസ്മരിച്ചു. ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക ജാഥയുടെ ഭാഗമായി നടത്തിയ അനുസ്മരണം യുവ സാഹിത്യകാരൻ സുധീഷ് അമ്മവീട് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് എ.കെ. മജീദ് അധ്യക്ഷത വഹിച്ചു. ഹസൻ കായംകുളം അനുസ്മരണ പ്രഭാഷണം നടത്തി. എടശ്ശേരി അബ്്ദുൽ ഖാദർ ഹാജിയുടെ പുസ്തകങ്ങൾ വായനശാലക്ക് കൈമാറി. കർഷകക്കുള്ള പുരസ്കാരം റംല ലത്തീഫിന് സമ്മാനിച്ചു. നഫീസത്ത് ബീവി ബാലസാഹിത്യ പുരസ്കാരം നേടിയ കാളിദാസന് ഉപഹാരം നൽകി. പി.കെ. അബ്്ദുൽ മനാഫ്, കെ.എസ്. അബ്്ദുൽ മജീദ്, മൈഷൂഖ് കരൂപ്പടന്ന, ടി.എം. മുഹമ്മദ്, ഷൈല, കെ.കെ. ശിവരാമൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story