Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2017 10:31 AM IST Updated On
date_range 14 Sept 2017 10:31 AM ISTകെ.എസ്.ആർ.ടി.സിക്ക് ഡ്രൈവർമാർ കുറവ്
text_fieldsbookmark_border
ഇരിങ്ങാലക്കുട: ഡ്രൈവർമാരുടെ കുറവുമൂലം ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഒാപറേറ്റിങ് സെൻററിൽനിന്നുള്ള സർവിസുകൾ മുടങ്ങുന്നു. മുന്നറിയിപ്പില്ലാതെ സർവിസുകൾ റദ്ദാക്കുന്നതുമൂലം യാത്രക്കാർ വലയുകയാണ്. ചൊവ്വാഴ്ച നാല് സർവിസുകളാണ് ഡ്രൈവർമാർ എത്താത്തതിനെ തുടർന്ന് മുടങ്ങിയത്. രാവിലെ 5.45, 6.15, 7.35 എന്നീ സമയങ്ങളിൽ തൃശൂരിലേക്കുള്ള മൂന്ന് സർവിസുകളും 8.30നുള്ള വൈന്തല സർവിസുമാണ് കെ.എസ്.ആർ.ടി.സി മുടക്കിയത്. ആവശ്യത്തിന് ഡ്രൈവർമാർ ഇല്ലാത്തതിനാൽ ട്രിപ്പുകൾ മുടങ്ങുന്ന അവസ്ഥയാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഇരിങ്ങാലക്കുട ഒാപറേറ്റിങ് സെൻററിൽ അഞ്ച് ഡ്രൈവർമാരുടെ കുറവുണ്ടെന്ന് ജീവനക്കാർ വ്യക്തമാക്കി. തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ 12 കെ.എസ്.ആർ.ടി.സി ലിമിറ്റഡ് സ്റ്റോപ് ബസുകൾ സർവിസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ മൂന്നെണ്ണം മാത്രമാണ് സർവിസ് നടത്തുന്നത്. ഇരിങ്ങാലക്കുടയിൽ ഏറെ ലാഭകരമായിരുന്നിട്ടും മറ്റ് ഡിപ്പോകളിലേക്ക് ബസുകൾ ആവശ്യമായതോടെ ഇൗ റൂട്ടിലെ സർവിസുകൾ വെട്ടിക്കുറക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. എന്നാൽ, സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകളെ സഹായിക്കാനാണ് കെ.എസ്.ആർ.ടി.സി ബസുകൾ പിൻവലിച്ചതെന്ന് ആക്ഷേപമുണ്ട്. ഇതിനിടെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഡ്രൈവർമാർ മുടങ്ങുന്നതോടെ ട്രിപ്പുകൾ നിർത്തിവെക്കേണ്ട അവസ്ഥയാണ് കെ.എസ്.ആർ.ടി.സിക്ക്. ഡ്യൂട്ടി പരിഷ്കരണവും സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും തങ്ങൾക്ക് ലഭിക്കാത്തതിനാലും ദിവസക്കൂലി ഡ്രൈവർമാർ പ്രതിഷേധത്തിലാണ്. നേരത്തേ 29 സർവിസുകൾ ഉണ്ടായിരുന്ന ഇരിങ്ങാലക്കുടയിൽ അത് 23 സർവിസുകളായി കുറഞ്ഞു. നിലവിലുണ്ടായിരുന്ന സർവിസുകൾ വെട്ടിക്കുറച്ചിട്ടും ആരും പ്രതിഷേധം ഉയർത്തിയിട്ടില്ല. ഏറെ ലാഭത്തിലാണ് ഇരിങ്ങാലക്കുടയിലെ കെ.എസ്.ആർ.ടി.സി ഒാപറേറ്റിങ് സെൻറർ. എന്നാൽ, മറ്റ് ഡിപ്പോകളിലേക്ക് വാഹനങ്ങൾ വിട്ടുനൽകുേമ്പാൾ ഇരിങ്ങാലക്കുട ഒാപറേറ്റിങ് സെൻററിന് ഉണ്ടാകുന്ന സാമ്പത്തിക തിരിച്ചടി വലുതാണ്. ഇൗ സാഹചര്യത്തിൽ കൂടുതൽ സർവിസുകൾ ആരംഭിക്കാനും അതിന് ആവശ്യമായ ബസുകളും ജീവനക്കാെരയും ആവശ്യപ്പെട്ടും തൊഴിലാളികൾ എം.എൽ.എ പ്രഫ. കെ.യു. അരുണന് നിവേദനം നൽകാനുള്ള നീക്കത്തിലാണ്. ഇരിങ്ങാലക്കുട നഗരസഭ ബസ് സ്റ്റാൻഡിൽ മദ്യപശല്യം ഇരിങ്ങാലക്കുട: നഗരസഭ ബസ് സ്റ്റാൻഡിൽ മദ്യപാനികളുടെ ശല്യം യാത്രക്കാർക്ക് ദുരിതമാകുന്നു. സ്ത്രീയാത്രക്കാർ ഭയത്തോടെയാണ് ഇവിടെ എത്തുന്നത്. കഴിഞ്ഞ ദിവസം സ്റ്റാൻഡിൽ വെച്ച് മദ്യപിച്ച് ലക്കുകെട്ട വൃദ്ധൻ സ്ത്രീകൾ അടക്കമുള്ള യാത്രക്കാരോട് അസഭ്യം പറഞ്ഞിരുന്നു. പരാതിയെ തുടർന്ന് പരിശോധനക്ക് എത്തിയ വനിതാ പൊലീസുകാരോടും ഇയാൾ അസഭ്യം പറഞ്ഞു. വികലാംഗനായതുകൊണ്ട് അയാളെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് ശ്രമിച്ചില്ല. രാത്രി ഒമ്പേതാടെ ബസ് സർവിസുകൾ അവസാനിക്കുന്ന ഇരിങ്ങാലക്കുട സ്റ്റാൻഡിൽ രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി നിരവധി പരാതികൾ ഉണ്ട്. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ പല ഭാഗങ്ങളിലും ലൈറ്റുകൾ പ്രകാശിക്കുന്നില്ല. നഗരസഭ ഒരു ശ്രദ്ധയും ചെലുത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. ബസ് സ്റ്റാൻഡിൽ പൊക്കവിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും നാളിതുവരെയും പൂർണ തോതിൽ പ്രവർത്തനക്ഷമമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story