Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2017 10:31 AM IST Updated On
date_range 12 Sept 2017 10:31 AM ISTജി.എസ്.ടി: ഹോട്ടലിൽ കയറിയാൽ 'പൊള്ളും'
text_fieldsbookmark_border
തൃശൂർ: ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുന്നവരുടെ കഴുത്തിൽ പിടിമുറുക്കി ജി.എസ്.ടി. ചായ കുടിച്ചാൽ പോലും ജി.എസ്.ടി വകയിൽ ബില്ലിന് കനം കൂടും. വില വിവരപ്പട്ടിക പ്രദർശിപ്പിക്കുന്നില്ല എന്നായിരുന്നു ആദ്യം പരാതി. ഇപ്പോൾ പട്ടികയിലെ വില നിലവാരം നോക്കിയിട്ടും രക്ഷയില്ല. വിലക്ക് പുറമെ ജി.എസ്.ടി കൂടി നൽകണം. ജി.എസ്.ടി വരുന്നതിന് മുമ്പുതന്നെ പല ഹോട്ടലുകളും ഭക്ഷണ വില വര്‍ധിപ്പിച്ചിരുന്നു. ജി.എസ്.ടി നടപ്പായ ശേഷം അത് കൂടി ചേർത്ത വിലയ്ക്ക് നികുതി ഇൗടാക്കി. ആദ്യനാളുകളിൽ ഇതിനെച്ചൊല്ലി സംശയം ഏറെയായിരുന്നു. ജി.എസ്.ടി സോഫ്റ്റ്വെയർ സ്ഥാപിക്കാത്തതിനാൽ ഉപഭോക്താവിൽനിന്നും ഇൗടാക്കിയ വില ബില്ലിൽ കയറിയില്ല. തൃശൂർ നഗരത്തിെല ഹോട്ടലുകളിൽ ചായ അടക്കമുള്ളവക്ക് തോന്നിയ വിലയാണ്. എട്ടു രൂപയുണ്ടായിരുന്ന ചായക്ക് ജി.എസ്.ടി വന്നതോടെ 14 രൂപ വരെയെത്തി. ശീതീകരിച്ച ഹോട്ടലിൽ ചിക്കൻ ബിരിയാണിക്ക് 220 രൂപയാണ്. ജി.എസ്.ടി അടക്കം ഇത് 250 രൂപക്ക് മുകളിലെത്തും. ഹോട്ടലുകള്‍ ജി.എസ്.ടി താരിഫ് പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹോട്ടല്‍ ഭക്ഷണ ഉപഭോക്തൃ സംഘടന സംസ്ഥാന ധനമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. വര്‍ഷം 20 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് ജി.എസ്.ടി ഈടാക്കേണ്ടതില്ല. 20 ലക്ഷം മുതല്‍ 75 ലക്ഷം വരെ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് അഞ്ച് ശതമാനവും 75 ലക്ഷത്തിന് മുകളില്‍ വിറ്റുവരവുള്ളവര്‍ 12 ശതമാനവും ആണ് ഈടാക്കേണ്ടത്. എ.സി ഉള്ള ഹോട്ടലുകള്‍ക്കും റസ്‌റ്റാറൻറുകള്‍ക്കും ഇത് 18 ശതമാനമാണ്. എന്നാൽ 20 ലക്ഷത്തിനു താഴെ വിറ്റു വരവുള്ള ഹോട്ടലുകൾപോലും ജി.എസ്.ടിയുടെ പേരിൽ തുക ഉപഭോക്താവിൽ നിന്നും ഈടാക്കുന്നു. തൃശൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ഹോട്ടലിൽ ഈടാക്കുന്നത് സർവിസ് ടാക്സ് എന്ന പേരിലാണ്. ഹോട്ടലുകളില്‍ ഭക്ഷണം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളില്‍ വെളിച്ചണ്ണയ്ക്കും കുക്കിങ് ഗ്യാസിനും മാത്രമാണ് ജിഎസ്ടി ഉള്ളത്. മറ്റ് ഉൽപന്നങ്ങള്‍ക്ക് ശരാശരി വില മാത്രമെ ഉള്ളൂ. കോഴിയുടെ വില 190ല്‍ നിന്ന് 100 ൽ താഴെ എത്തിയിട്ടും ഭക്ഷണത്തിെൻറ വില കുറക്കാൻ ഹോട്ടലുടമകള്‍ തയാറായിട്ടില്ല. വറുത്ത കടല, ഇഡലി,ദോശ മാവ് എന്നിവക്ക് കഴിഞ്ഞ ദിവസം ചേർന്ന ജി.എസ്.ടി കൗൺസിൽ നികുതി കുറച്ചിട്ടുണ്ട്. എന്നാൽ ഇതും ഹോട്ടലുകാർക്ക് ബാധകമല്ല. 18 ശതമാനം നികുതി തന്നെയാണ് ഇന്നലെയും ഹോട്ടലുകളിൽ ഈടാക്കിയത്. ഹോട്ടലുകളുടെ വിലനിലവാരം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് വ്യക്തമായ നിയമം ഇല്ല. അതിനാല്‍ തോന്നിയ വിധമാണ് പലരും വില ഈടാക്കുന്നത്. കട്ടന്‍ കാപ്പിക്ക് വരെ 10 രൂപ കൊടുക്കണം. ചായക്ക് 15 മുതല്‍ 18 രൂപ വരെ ഈടാക്കുന്ന ഹോട്ടലുകള്‍ ഉണ്ട്. ഊണിന് 40 രൂപ വാങ്ങിയിരുന്ന ഹോട്ടലുകളില്‍ 60 ആക്കി. രണ്ട് ഊണും ഒരു മീന്‍കറിയും വാങ്ങിയാല്‍ ബില്ല് 200 രൂപ. ഇതില്‍ ജി.എസ്.ടി 40 രൂപ എന്ന് പ്രിൻറ് ചെയ്തിരിക്കും. എന്നാൽ ജി.എസ്.ടിയുടെ പേരിൽ കൊള്ളലാഭം ഈടാക്കുന്നുവെന്ന രീതിയിലുള്ള പ്രചാരണം വസ്തുതകൾ മനസ്സിലാക്കാതെയാെണന്നാണ് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ വാദം. സംസ്ഥാനത്ത് അഞ്ച് ശതമാനം വാറ്റ് മാത്രമാണ് നേരത്തേ ഹോട്ടൽ ഭക്ഷണത്തിന് ഉണ്ടായിരുന്നത്. ഇപ്പോൾ ഇത് ഹോട്ടൽ കാറ്റഗറി അനുസരിച്ച് അഞ്ച് മുതൽ 18 ശതമാനം വരെ ആക്കി വർധിപ്പിച്ചു. അവശ്യ വസ്തുവായ ഹോട്ടൽ ഭക്ഷണത്തിന് ഇത്രയും വലിയ നികുതി ഏർപ്പെടുത്തിയത് അശാസ്്ത്രീയമാണ്. അതിനാൽ നിലവിൽ ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി സംവിധാനം പിൻവലിക്കണമെന്നും 75 ലക്ഷത്തിനു മുകളിൽ വിറ്റുവരവുള്ള ഹോട്ടലുകൾക്ക് അഞ്ച് ശതമാനം എന്ന നിലയിലേക്ക് നിജപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു. ഹോട്ടലുടമകൾക്ക് വിറ്റു വരവ് കൂടിയാൽ അതിനു ജനം നികുതി നൽകണമെന്ന രീതി അശാസ്ത്രീയമാണെന്നും നിലവിലുള്ള വില നിലവാരം മാത്രം ഉപഭോക്താവിൽ നിന്ന് ഈടാക്കി ജി.എസ്.ടി ഹോട്ടലുടമ തന്നെ അടക്കുകയാണ് വേണ്ടതെന്നും ഹോട്ടൽ ഉപഭോക്തൃ സംഘടന പറയുന്നു. ജി.എസ്.ടി ഇല്ലെങ്കിൽ ആ വിവരവും ജി.എസ്.ടി അഞ്ച്, 12,18 ശതമാനം എന്നിങ്ങനെ ആണെങ്കിൽ ആ വിവരവും പ്രത്യേകമായി ഹോട്ടലുകളിൽ വലിയ ബോർഡിൽ പ്രദര്‍ശിപ്പിക്കണമെന്നാണ് ഹോട്ടൽ ഉപഭോക്തൃ സംഘടനയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story