Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ.സി അംഗം വിവാഹ...

എ.സി അംഗം വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചെന്ന് ഡി.വൈ.എഫ്​.​െഎ നേതാവ്​

text_fields
bookmark_border
തൃശൂര്‍: സി.പി.എം ഏരിയ കമ്മിറ്റിയംഗം വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ചെന്ന് ഡി.വൈ.എഫ്.ഐ വനിത നേതാവി​െൻറ പരാതി. പാർട്ടിക്ക് നൽകിയ പരാതിയിൽ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണ​െൻറ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലും പരിഹാരമായില്ല. ഈ ആഴ്ചതന്നെ തീരുമാനമുണ്ടായില്ലെങ്കിൽ നിയമ നടപടികളിലേക്ക് കടക്കുമെന്ന് വനിത നേതാവ് പാർട്ടി നേതൃത്വെത്ത അറിയിച്ചു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയംഗമാണ് മണലൂർ ഏരിയ കമ്മിറ്റിയംഗത്തിനെതിരെ പരാതിപ്പെട്ടത്. തിങ്കളാഴ്ച ജില്ല കമ്മിറ്റി ഓഫിസിൽ മണലൂർ ഏരിയ കമ്മിറ്റിയംഗങ്ങളുടെ യോഗം ചേർന്നു. മുരളി പെരുനെല്ലി എം.എല്‍.എ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഏരിയ കമ്മിറ്റി അംഗത്തിന് സർവിസ് സഹകരണ ബാങ്കി​െൻറ ചുമതല കൂടിയുണ്ട്. വനിത നേതാവ് ദലിത് വിഭാഗത്തിൽപ്പെട്ടതാണ്. വിവാഹ വാഗ്ദാനം നൽകിയെങ്കിലും പിന്നീട് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയെന്നാണ് ആക്ഷേപം. ഇതിനെതിരെ പരാതിയുമായി വനിത രംഗത്തെത്തിയതോടെയാണ് വിവാദമായത്. ഇതോടെ ഏരിയ കമ്മിറ്റിയംഗത്തി​െൻറ നിശ്ചയിച്ച വിവാഹം മുടങ്ങി. ഒരാൾക്ക് ഒരു പദവിയെന്ന തീരുമാനം ലംഘിച്ച് ഏറെക്കാലം ബാങ്ക് ചുമതലയും പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ചുമതലയും വഹിച്ചതിന് ഏരിയ കമ്മിറ്റിയംഗത്തിനെതിരെ പരാതിയുയർന്നിരുന്നു. പിന്നീട് ജില്ല നേതൃത്വം ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. പാർലമ​െൻററി പദവി നിലനിർത്താൻ പാർട്ടി ചുമതല ഒഴിഞ്ഞതും ഇയാൾക്കെതിരെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story