Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഈദ്-^ഓണം സൗഹൃദ സംഗമം

ഈദ്-^ഓണം സൗഹൃദ സംഗമം

text_fields
bookmark_border
ഈദ്--ഓണം സൗഹൃദ സംഗമം വടക്കാഞ്ചേരി: ജമാഅത്തെ ഇസ്ലാമി, -സോളിഡാരിറ്റി വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഈദ്--ഓണം സൗഹൃദ സംഗമം 'ഈണം' സംഘടിപ്പിച്ചു. ദേശമംഗലം സൗഹൃദ വേദി പ്രസിഡൻറ് മണി അമ്പാട്ട് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് മുസ്തഫ എളനാട് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ പ്രഫ. കുറ്റിപ്പുഴ രവി മുഖ്യാതിഥിയായിരുന്നു. സോളിഡാരിറ്റി വടക്കാഞ്ചേരി എരിയ പ്രസിഡൻറ് ഫഹദ് നടുവിൽ, സുലേഖ അബ്ദുൽ അസീസ്, പാലിയേറ്റിവ് വളൻറിയർ രാമൻകുട്ടി, രാജു, അമീൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ കൂട്ടായ്മ വടക്കാഞ്ചേരി: ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് പുരോഗമന കല സാഹിത്യ സംഘം വടക്കാഞ്ചേരി യൂനിറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നാടക സംവിധായകൻ ബിപിൻദാസ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. എൻ.ടി. ബേബി അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.എസ്. ജോർജ്, പി.കെ. ശങ്കരനാരായൺ, പി.എസ്.എ. ബക്കർ, എൻ.വി. അജയകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story