Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി സൈനികർ പിടിയിൽ

text_fields
bookmark_border
ഡറാഡൂൺ: അഞ്ചു കോടിയുടെ ഹെറോയിനും തോക്കുമായി രണ്ടു സൈനികരടക്കം മൂന്നുപേർ പിടിയിലായി. ഡറാഡൂണിലെ സൈനിക ആശുപത്രിയിൽ ജോലിചെയ്യുന്ന ഫൂൽ സിങ് യാദവ്, രാജു ശൈഖ് എന്നിവരും രാജു ശൈഖി​െൻറ ബന്ധു മഞ്ചു റഹ്മാനുമാണ് നന്ദകി ചൗക്കിയിൽ പ്രേംനഗർ പൊലീസി​െൻറ പിടിയിലായത്. പ്രതികൾ സഞ്ചരിച്ച വാഹനം സംശയംതോന്നി പരിശോധിക്കുന്നതിനിടയിലാണ് ഒരു കിലോ ഹെറോയിനും റിവോൾവറും 13 തിരകളുടെ കാട്രിഡ്ജുകളും പിടികൂടിയത്. മഞ്ചു റഹ്മാ​െൻറ സഹായത്തോടെ സൈനികർ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽനിന്ന് ഡറാഡൂണിൽ വിൽപനക്ക് മയക്കുമരുന്ന് കൊണ്ടുവരുകയായിരുന്നുവെന്ന് ഡറാഡൂൺ പൊലീസ് സൂപ്രണ്ട് നിവേദിത കുക്രെതി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story