Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:31 PM IST Updated On
date_range 6 Sept 2017 1:31 PM ISTബീച്ച് ഫെസ്റ്റ് സമാപനം ഇന്ന്
text_fieldsbookmark_border
പുന്നയൂര്‍ക്കുളം: പഞ്ചായത്ത് ബീച്ച് വികസന സമിതിയുടെ പെരിയമ്പലം ബീച്ച് ഫെസ്റ്റ് ബുധനാഴ്ച സമാപിക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളന ശേഷം കോഴിക്കോട് ആപ്പിള്‍ ബാൻഡിെൻറ ഗാനമേള അരങ്ങേറും. ചൊവ്വാഴ്ച നടന്ന 'അഭിമാനിക്കാം എെൻറ നാട് പുന്നയൂര്‍ക്കുളം'- പരിപാടിയിൽ വിവിധ മേഖലയില്‍ മികവ് തെളിയിച്ച പുന്നയൂര്‍ക്കുളം പഞ്ചായത്തുകാരായ യുവ പ്രതിഭകളെ അനുമോദിച്ചു. മൈലാഞ്ചി ഫെസ്റ്റ് മാപ്പിളപ്പാട്ട് കലാകാരി കണ്ണൂര്‍ സീനത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ജാസ്മിന്‍ ഷഹീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി. സുബൈദ, ജസീറ നസീര്‍, പഞ്ചായത്ത് അംഗങ്ങളായ ഹസീന സൈനുദ്ദീന്‍, ജയന്തി ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. മൈലാഞ്ചി അണിയല്‍ മത്സരം നടത്തി. തിങ്കളാഴ്ച വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ ഉദ്ഘാടനം ചെയ്തു. കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മല്‍ മുഖ്യാതിഥിയായി. എം.കെ. ബക്കര്‍, മുസ്‌ലിംലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് വി.കെ. മുഹമ്മദ്, ഒ.ബി.സി മോര്‍ച്ച ജില്ല പ്രസിഡൻറ് രാജന്‍ തറയില്‍, ടി.വി. സുരേന്ദ്രന്‍, പി.ടി. പ്രവീണ്‍പ്രസാദ്, ഭാസ്‌കരന്‍, ശാന്തി സതീശന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നാടന്‍പാട്ട് അരങ്ങേറി. കാര്‍ണ്ണിവല്‍, കശ്മീര്‍ താഴ്‌വര, വിവിധ പ്രദര്‍ശനങ്ങള്‍ എന്നിവ 10 വരെ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story