Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2017 1:30 PM IST Updated On
date_range 4 Sept 2017 1:30 PM ISTദേശീയപാതയിൽ ബൈക്കുകാരനെ കാറിടിച്ചു
text_fieldsbookmark_border
തൃപ്രയാർ: ദേശീയപാതയിലെ കുഴിയിൽ വീണ മൊബൈൽ ഫോൺ തിരയുന്നതിനിടെ ബൈക്കുകാരനെ കാറിടിച്ചു. നിയന്ത്രണംവിട്ട കാർ മൂന്നുവട്ടം മലക്കംമറിഞ്ഞു. ബൈക്കുകാരനും കാർ യാത്രക്കാരനും പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ ചെന്ത്രാപ്പിന്നി അമ്പലത്തുവീട്ടിൽ ഹനീഫയുടെ മകൻ മുഹമ്മദ് സ്വാലിഹ്(28), കാറിലുണ്ടായിരുന്ന ചാവക്കാട് പുന്ന സ്വദേശി മുണ്ടോത്തിൽ ഹംസയുടെ മകൻ ഷഹീർ(28) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവെരയും റോഡ് സുരക്ഷ പ്രവർത്തകർ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച അർധരാത്രി 12.30ന് ദേശീയപാത 17 വലപ്പാട് കോതകുളം സെൻററിന് തെക്കുഭാഗത്താണ് അപകടം. റോഡിലെ കുഴിയിൽ ബൈക്കുമായി വീണപ്പോഴാണ് സ്വാലിഹിെൻറ മൊബൈൽ ഫോൺ തെറിച്ചുവീണത്. ദേശീയപാത 17ലെ കുഴികൾമൂലം ദിനേന അപകടങ്ങൾ പെരുകുകയാണ്. എന്നിട്ടും അധികൃതർക്ക് കുലുക്കമില്ലെന്ന് പരാതിയുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ വലപ്പാട്, തൃപ്രയാർ, നാട്ടിക ഭാഗങ്ങളിൽ റോഡിലെ കുഴിയിൽ വാഹനങ്ങൾ വീണ് 12 പേർക്കാണ് അപകടം സംഭവിച്ചത്. അഞ്ചുമാസമായി റോഡ് തകർന്നുതുടങ്ങിയിട്ട്. മഴ കനത്ത ദിവസങ്ങളിൽ പലയിടത്തും വലിയ കുഴികൾ ഉണ്ടാവുകയും ചെയ്തു. അപകടങ്ങളും ഗതാഗത തടസ്സവും കണ്ട് സഹികെട്ട വലപ്പാട്ടെ പൊലീസുകാർ കഴിഞ്ഞ ദിവസം സ്റ്റേഷെൻറ സമീപത്തെ കുഴികൾ കരിങ്കല്ലുപൊടി ഇട്ട് നികത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story