Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഞാനെന്ന ഭാവം വെടിയലാണ് ...

ഞാനെന്ന ഭാവം വെടിയലാണ് ത്യാഗം ^ഫാദർ ഡേവിസ് ചിറമ്മൽ

text_fields
bookmark_border
ഞാനെന്ന ഭാവം വെടിയലാണ് ത്യാഗം -ഫാദർ ഡേവിസ് ചിറമ്മൽ വടക്കേക്കാട്: ഓരോരുത്തരുടെയുമുള്ളിൽ വളരുന്ന ഞാനെന്ന ഭാവം ഹനിക്കാനുള്ള സന്നദ്ധതയാണ് യഥാർഥ ത്യാഗം എന്ന് കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ. വടക്കേക്കാട് ഈദ്ഗാഹ് കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഗാഹിൽ ആശംസ നേരുകയായിരുന്നു അദ്ദേഹം. സ്വാർഥനാവാതിരിക്കുക എന്നതാണ് ഭക്തിയുടെ അടിസ്ഥാനം. ദൈവത്തി​െൻറ സ്വഭാവം പകർത്തുമ്പോഴാണ് എനിക്കെന്തു നേടണമെന്നതിന് പകരം നിനക്കെന്തു നൽകണമെന്ന് ചിന്തിക്കാൻ കഴിയുകയെന്നും ചിറമ്മൽ പറഞ്ഞു. പെരുന്നാൾ നമസ്കാരം കഴിഞ്ഞയുടൻ സമീപത്തെ സ​െൻറ് സിറിയക് പള്ളിയിൽ നിന്ന് ഈദ്ഗാഹിലെത്തിയ വൈലത്തൂർ ഇടവക വികാരി കൂടിയായ ഫാദർ ഡേവിസ് ചിറമ്മലിനെ ഖതീബ് മുനീർ സ്വീകരിച്ചു. ദേശീയ അവയവദാനപ്രസ്ഥാനമായ നോട്ടോയുടെ അംബാസിഡറായി നിയമിതനായ ചിറമ്മലിനെ അനുമോദിച്ചു. ഉസ്മാൻ മന്തിയിൽ, ഹംസ പാലക്കാവിൽ, സാലിഹ് തെക്കേ പാട്ടയിൽ, മൊയ്തു കുന്നത്ത്, അഹ്മദ് ഹംസ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story