Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭക്ക്​ തലവേദനയായി...

നഗരസഭക്ക്​ തലവേദനയായി മാലിന്യ സമരം

text_fields
bookmark_border
ഗുരുവായൂര്‍: ചൂൽപ്പുറം നിവാസികൾ ആരംഭിച്ച മാലിന്യ വിരുദ്ധ സമരം നഗരസഭക്ക് തലവേദയാകുന്നു. നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് മാലിന്യം കൊണ്ടുവരുന്നത് ഉപരോധിച്ചാണ് നാട്ടുകാരുടെ സമരം. മാലിന്യ സംസ്കരണ പ്ലാൻറ് നിർമിക്കാൻ കോടതി അനുവദിച്ച സമയ പരിധി കഴിഞ്ഞിട്ടും പ്ലാൻറ് നിർമിക്കാത്തതാണ് സമര കാരണം. പ്രതിഷേധത്തെ തുടർന്ന് രണ്ട് ദിവസമായി ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് മാലിന്യം കൊണ്ടുപോകുന്നില്ല. ക്ഷേത്രത്തിലെ പ്രസാദ ഊട്ടി​െൻറ അവശിഷ്ടമായ വാഴയിലയടക്കമുള്ള രണ്ട് ലോഡ് മാലിന്യം ശനിയാഴ്ച നിക്ഷേപിക്കാൻ അനുവദിച്ചിരുന്നു. ആദ്യത്തെ നഗരസഭ കൗൺസിൽ മുതൽ 20 വർഷത്തോളമായി പലവിധ സംസ്കരണ പ്ലാൻറുകളെ കുറിച്ചുള്ള വാഗ്ദാനങ്ങൾ കേട്ടുമടുത്തവരാണ് ചൂൽപ്പുറം നിവാസികൾ. 2010ൽ അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന പി.കെ. ശ്രീമതി സംസ്കരണ പ്ലാൻറി​െൻറ നിർമാണ ഉദ്ഘാടനം വരെ നടത്തി. കഴിഞ്ഞ കൗൺസിലി​െൻറ കാലത്ത് മാലിന്യം കയറ്റി കൊണ്ടുപോകുന്ന പദ്ധതിക്ക് തുടക്കമിട്ടെങ്കിലും അതും മുളയിലേ മുടങ്ങി. നിലവിലെ കൗൺസിൽ ആദ്യം ബയോഗ്യാസ് പദ്ധതിയെ കുറിച്ചാണ് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഐ.ആർ.ടി.സിയുടെ പദ്ധതി തന്നെ തിരിച്ചെത്തി. ഇതിനുവേണ്ടി ഷെഡ് നിർമിച്ചിട്ടുണ്ട്. ഉടൻ പ്ലാൻറ് യാഥാർഥ്യമാകുമെന്ന് നഗരസഭ പറയുന്നുണ്ട്. എന്നാൽ നഗരസഭയെ പൂർണമായി വിശ്വാസത്തിലെടുക്കാൻ നാട്ടുകാർ തയാറായിട്ടില്ല. അതേസമയം രണ്ട് കോടതി വിധികളുടെ നടുവിൽപെട്ട് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് നഗരസഭ. ചൂൽപ്പുറത്തെ മാലിന്യ പ്രശ്നം പരിഹരിക്കാൻ പ്ലാൻറ് നിർമിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ മാലിന്യം കുറക്കാൻ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് വാഴയില ഉപേക്ഷിച്ച് പ്ലേറ്റ് ആക്കിയ നടപടി കോടതി തടയുകയും ചെയ്തു. പ്ലേറ്റ് ഉപയോഗിച്ച ഒരു മാസത്തോളം ചൂൽപ്പുറത്തെത്തുന്ന മാലിന്യത്തിൽ കുറവുണ്ടായിരുന്നു. മാലിന്യം കുറക്കാൻ നഗരസഭ ഏറെ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. നാലിടത്തായി വെർമി കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിച്ചതിനാലാണ് മാലിന്യം ചൂൽപ്പുറത്ത് കൊണ്ട് പോകുന്നത് നിലച്ചിട്ടും നഗരം ചീഞ്ഞുനാറാതിരിക്കുന്നത്. പ്രതിസന്ധിയുള്ള സാഹചര്യത്തിൽ മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്നവർക്കെതിരായ നടപടി ശക്തമാക്കിയിട്ടുണ്ട്. മാലിന്യം വലിച്ചെറിഞ്ഞാൻ പിഴശിക്ഷയടക്കമുള്ള േപ്രാസിക്യൂഷൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി മുന്നറിയിപ്പ് നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story