Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:39 AM IST Updated On
date_range 31 Oct 2017 10:39 AM ISTതൃശൂർ ഇൗസ്റ്റ് ഉപജില്ല കലോത്സവം ഇന്ന് മുതൽ
text_fieldsbookmark_border
തൃശൂർ: ഇൗസ്റ്റ് വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കും. 87 സ്കൂളുകളിൽനിന്ന് 333 ഇനങ്ങളിലായി മൂവായിരത്തോളം കുട്ടികൾ മത്സരിക്കും. നെല്ലിക്കുന്ന് സെൻറ് സെബാസ്റ്റ്യൻസ് സി.ജി.എച്ച്.എസ്, സെൻറ് സെബാസ്റ്റ്യൻസ് എൽ.പി, സി.ഇ.എം എൽ.പി സ്കൂൾ, ആർ.ജി എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് വേദിയെന്ന് ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ എം.ആർ. ജയശ്രീ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 9.30ന് മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വിഭവ സമൃദ്ധമായ സദ്യയാണ് ഉപജില്ല വികസന സമിതി ഒരുക്കുന്നത്. സമാപന സമ്മേളനം രണ്ടിന് വൈകീട്ട് നാലിന് ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി ഉദ്ഘാടനം ചെയ്യും. കലാമേള, കായികമേള, ശാസ്ത്രമേള വിജയികൾക്ക് വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തകരുടെ സഹകരത്തോടെ ഏർപ്പെടുത്തിയ ട്രോഫികൾ 18ന് ഹോളി ഫാമിലി സ്കൂളിൽ ഒരുക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഉപജില്ലയിലെ മൂന്ന് സ്കൂളുകൾ ഒഴികെ എല്ലാം കലോത്സവത്തിൽ പെങ്കടുക്കുന്നുണ്ടെന്ന് എ.ഇ.ഒ അറിയിച്ചു. 120 വിധി കർത്താക്കളാണ് എത്തുന്നത്. വാർത്തസമ്മേളനത്തിൽ കോർപറേഷൻ കൗൺസിലർ ടി.ആർ. സേന്താഷ്, വികസന സമിതി കൺവീനർ ഡോ. അബി പോൾ, ജനറൽ കൺവീനർ സിസ്റ്റർ സരിത പുലിക്കോട്ടിൽ, എ.യു. വൈശാഖ് എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story