Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡോക്ടർ...

ഡോക്ടർ നിർദേശിച്ചതിലധികം മരുന്ന് മെഡിക്കൽ ഷോപ്പുകാർ നൽകുന്നു

text_fields
bookmark_border
തൃശൂർ: മെഡിക്കൽ ഷോപ്പുകളിൽ മരുന്ന് വിൽപ്പനയിൽ തട്ടിപ്പ്. ഡോക്ടറുടെ കുറിപ്പിൽ നിർദേശിച്ചതിനേക്കാളും കൂടിയ അളവിൽ മരുന്ന് നിർബന്ധിച്ച് നൽകുന്നുവെന്നാണ് പരാതി. തൃശൂർ കിഴക്കേ കോട്ടയിൽ ജൂബിലി മിഷൻ മെഡിക്കൽ കോളജ് പരിസരത്തെ മെഡിക്കൽ ഷോപ്പുകളിലൊന്നിലാണ് വൻ ചൂഷണം നടക്കുന്നുവെന്ന് പരാതി ഉയർന്നത്. പനി ബാധിച്ച് ജൂബിലി മിഷൻ ആശുപത്രി‍യിൽ കിടത്തി ചികിത്സയിലുള്ള രോഗിക്ക് കഴിഞ്ഞ ദിവസം ഡോക്ടർ നിർദേശിച്ച മരുന്നിൽ രണ്ടെണ്ണം പുറത്തുനിന്ന് വാങ്ങേണ്ടതായിരുന്നു. കഫക്കെട്ടിനുള്ള 'ടെലകാസ്റ്റ് 10 എം.ജി' രണ്ടെണ്ണവും ചുമക്കുള്ള 'മുകോറിൻ എ' നാെലണ്ണവുമാണ് പ്രസ്തുത മെഡിക്കൽ ഷോപ്പിൽനിന്നും വാങ്ങിയത്. ഡോക്ടർ രണ്ടെണ്ണം എഴുതിയ ഗുളിക ഒരു സ്ട്രിപ്പും നാലെണ്ണം എഴുതിയത് അഞ്ചെണ്ണവും എടുത്തു. ഡോക്ടർ നിർദേശിച്ചതിലും കൂടുതലുണ്ടല്ലോയെന്ന് ചോദിച്ചപ്പോൾ മരുന്ന് സ്ട്രിപ്പിൽനിന്ന് വെട്ടി നൽകാനാവില്ലെന്നുംവിറ്റത് തിരിച്ചെടുക്കാനാവില്ലെന്നും ആയിരുന്നു മറുപടി. ഈ മെഡിക്കൽ സ്റ്റോറിനെതിരെ നേരത്തെയും സമാന പരാതികളുണ്ടായിട്ടുണ്ടത്രെ. ഡോക്ടർ നിർദേശിക്കുന്നതിലും കൂടുതൽ മരുന്നുകൾ നിർബന്ധിച്ച് നൽകി മെഡിക്കൽ സ്റ്റോറുകളുടെ കൊള്ളയടിക്കെതിരെ ആരും പരാതി നൽകാറില്ലെന്നത് ഇവർക്ക് നേട്ടമാകുന്നു. മെഡിക്കൽ ഷോപ്പിനെതിരെ തൃശൂർ അസി. ഡ്രഗ്സ് കൺട്രോളർക്ക് പരാതി നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story