Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:39 AM IST Updated On
date_range 31 Oct 2017 10:39 AM ISTറോഡിൽ ഷെഡു കെട്ടിയുള്ള കച്ചവടം അനുവദിക്കില്ല -^മന്ത്രി
text_fieldsbookmark_border
റോഡിൽ ഷെഡു കെട്ടിയുള്ള കച്ചവടം അനുവദിക്കില്ല --മന്ത്രി എരുമപ്പെട്ടി: പൊതുമരാമത്ത് വകുപ്പിെൻറ റോഡുകള്‍ കൈയേറിയവര്‍ അവ വിട്ടു നല്‍കണമെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍. സ്ഥിരസംവിധാനമെന്ന നിലയില്‍ ഷെഡുകള്‍ കെട്ടി റോഡുകളില്‍ കച്ചവടം ചെയ്യുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ചാവക്കാട്-വടക്കാഞ്ചേരി റോഡിലെ പന്നിത്തടം- പാഴിയോട്ടുമുറി നവീകരണ നിര്‍മ്മാണോദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ സഹകരണമുണ്ടെങ്കിലെ വികസനം സാധ്യമാകൂവെന്നും മന്ത്രി പറഞ്ഞു. ചാവക്കാട്--വടക്കാഞ്ചേരി റോഡിൽ പന്നിത്തടം മുതൽ പാഴിയോട്ടു മുറി വരെയുള്ള ഭാഗം വീതികൂട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുമതി അധ്യക്ഷത വഹിച്ചു. കടങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് രമണി രാജൻ, വൈസ് പ്രസിഡൻറ് സുഗിജ സുമേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. നൗഷാദ്, പഞ്ചായത്തംഗങ്ങളായ ജലീൽ ആദൂർ, ലിപിൻ കെ. മോഹൻ, ദീപ രാമചന്ദ്രൻ, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ജില്ല എക്സിക്യൂട്ടീവ് എൻജിനീയർ എം.എസ്. സുജ, പി.എസ്. പ്രസാദ്, പി.സി. ഗോപാലകൃഷ്ണൻ, ഇ. ചന്ദ്രൻ, ഒ.കെ. ശശി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story