Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:35 AM IST Updated On
date_range 31 Oct 2017 10:35 AM IST'കൃഷിഭവൻ ഉപകേന്ദ്രം പുല്ലൂരില്‍ സ്ഥാപിക്കണം'
text_fieldsbookmark_border
' ഇരിങ്ങാലക്കുട: മുരിയാട് കൃഷിഭവെൻറ പ്രവര്‍ത്തനം പുല്ലൂര്‍ നിവാസികള്‍ക്ക് ലഭ്യമല്ലെന്നിരിക്കേ കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ മുരിയാട് കൃഷിഭവെൻറ ഉപകേന്ദ്രം പുല്ലൂര്‍ സ്ഥാപിക്കണമെന്ന് സി.പി.എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനത്തിന് മുതിര്‍ന്ന പ്രതിനിധി വി.കെ. നാരായണ്‍കുട്ടി പതാക ഉയര്‍ത്തി. ജില്ല കമ്മിറ്റിയംഗം പി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം സി.കെ. ചന്ദ്രന്‍, ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.പി. ദിവാകരന്‍, വി.എ. മനോജ് കുമാര്‍, ടി.ജി. ശങ്കരനാരായണന്‍, ലത ചന്ദ്രന്‍, ടി.എം. മോഹനന്‍, പി.പി. സന്തോഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story