Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:35 AM IST Updated On
date_range 31 Oct 2017 10:35 AM IST'കരിങ്ങോൾചിറയിലെ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കണം'
text_fieldsbookmark_border
' മാള: കരിങ്ങോൾചിറയിലെ പൈതൃക സ്മാരകങ്ങളായ തിരുവിതാംകൂർ പൊലീസ് സ്റ്റേഷനും അഞ്ചൽ പെട്ടിയും സംരക്ഷിക്കണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. 2015ൽ ഇതിെൻറ നവീകരണത്തിന് രണ്ടുലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിരുന്നു. 1.85 ലക്ഷം ചെലവിട്ട് അറ്റകുറ്റപ്പണികൾ നടത്തി. കെട്ടിടത്തിന് ചുറ്റും തറയോട് വിരിച്ചു. തുടർന്നുള്ള സംരക്ഷണത്തിന് ചുറ്റുമതിൽ കെട്ടണം. എന്നാൽ പിന്നീട് വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല. ഇവിടെ വിദേശികൾ അടക്കം ചരിത്ര വിദ്യാർഥികൾ സന്ദർശിക്കുന്നുണ്ട്. പൈതൃക സ്മാരകങ്ങൾ പഞ്ചായത്തിെൻറ അനാസ്ഥ മൂലം കാടുപിടിച്ച് മാലിന്യം നിറഞ്ഞത് കരിങ്ങാച്ചിറ ജനകീയ കൂട്ടായ്മ വൃത്തിയാക്കി. തുടർന്ന് നടത്തിയ പ്രതിഷേധയോഗം പുത്തൻചിറ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഐ. നിസാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സാലി സജീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യു.കെ. വേലായുധൻ, ഭാരവാഹികളായ എം.കെ. രവീന്ദ്രൻ തെക്കേടത്ത്, സി.എം. റിയാസ്, സനാതനൻ, ശങ്കരൻകുട്ടി, അഷറഫ് വൈപ്പിൻ കാട്ടിൽ, സുൽഫിക്കർ ബൂട്ടോ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story