Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാവറട്ടി പഞ്ചായത്തിനെ​ ...

പാവറട്ടി പഞ്ചായത്തിനെ​ അബു വടക്കയിൽ നയിക്കും

text_fields
bookmark_border
പാവറട്ടി: പാവറട്ടി പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ അബു വടക്കയിൽ വിജയിച്ചു. അടുത്ത രണ്ടു വർഷമാണ് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ധാരണ പ്രകാരം അബുവിന് പ്രസിഡൻറ് പദവി. 15 അംഗ ഭരണസമിതിയിൽ രണ്ട് ബി.ജെ.പി അംഗങ്ങൾ വോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നു. യു.ഡി.എഫും എൽ.ഡി.എഫും തമ്മിലായിരുന്നു മത്സരം. 13 അംഗങ്ങളിൽ ഒമ്പത് വോട്ട് അബുവിനും എൽ.ഡി.എഫിലെ വി.കെ. ജോസഫിന് മൂന്ന് േവാട്ടും ലഭിച്ചു. എൽ.ഡി.എഫിലെ ഒരു വോട്ട് അസാധുവായി. അബു വടക്കയിലി​െൻറ പേര് കോൺഗ്രസിലെ വിമല സേതുമാധവൻ നിർദേശിച്ചു. കേരള കോൺഗ്രസിലെ മിനി ലിയോ പിന്താങ്ങി. വി.കെ. ജോസഫി​െൻറ പേര് ദ്രൗപതി നിർദേശിച്ചു. ശോഭ രഞ്ജിത്ത് പിന്താങ്ങി. പാവറട്ടി പഞ്ചായത്ത് ഒാഫിസ് ഹാളിൽ തിങ്കളാഴ്ച രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ പി.ഡബ്ല്യു.ഡി അസി. എൻജിനീയർ കെ.എച്ച്. ഷാലി വരണാധികാരിയായി. പഞ്ചായത്ത് സെക്രട്ടറി എൻ. രവികുമാർ അസി. വരണാധികാരിയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story