Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വകാര്യ കമ്പനികൾ...

സ്വകാര്യ കമ്പനികൾ വഴിയുള്ള നഴ്​സിങ്​ റിക്രൂട്ട്​മെൻറിൽനിന്ന്​ മന്ത്രാലയം പിന്മാറിയതായി സൂചന

text_fields
bookmark_border
blurb റിക്രൂട്ട്മ​െൻറിന് ഇന്ത്യയിലേക്ക് തിരിക്കാനിരുന്ന പ്രതിനിധി സംഘം യാത്ര റദ്ദാക്കി കുവൈത്ത് സിറ്റി: സ്വകാര്യ കമ്പനികൾ മുഖേന ഇന്ത്യയിൽനിന്ന്, നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തിൽനിന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം പിന്മാറിയതായി സൂചന. നവംബർ ആദ്യവാരത്തിൽ നടക്കേണ്ടിയിരുന്ന പ്രതിനിധി സംഘത്തി​െൻറ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതായി അധികൃതർ എംബസിയെ അറിയിച്ചു. ഇന്ത്യയിൽനിന്ന് 670 നഴ്സുമാരെ വീതം റിക്രൂട്ട് ചെയ്യുന്നതിനായി കുവൈത്തിലെ മൂന്നു സ്വകാര്യകമ്പനികൾക്ക് ആരോഗ്യമന്ത്രാലയം അനുമതി നൽകിയിരുന്നു. എന്നാൽ, വിവിധ കോണുകളിൽനിന്ന് എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ റിക്രൂട്ട്മ​െൻറ് നടപടികൾ തൽക്കാലം നിർത്തിവെക്കാൻ ആരോഗ്യമന്ത്രാലായം തീരുമാനിച്ചതായാണ് സൂചന. ഇൻറർവ്യൂ നടപടികൾക്കായി ഇന്ത്യയിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം അധികൃതർ എംബസിയെ അറിയിച്ചതോടെ നവംബർ ആദ്യവാരത്തിൽ ചെന്നൈയിൽ ആരോഗ്യമന്ത്രാലയം പ്രതിനിധികളുടെ നേതൃത്വത്തിൽ ഇൻറർവ്യൂ നടക്കില്ലെന്ന് ഉറപ്പായി. നഴ്സിങ് റിക്രൂട്ട്മ​െൻറ് സ്വകാര്യ കമ്പനികളെ ഏൽപിച്ച തീരുമാനത്തെ ചോദ്യംചെയ്ത് കുവൈത്ത് നഴ്സിങ് അസോസിയേഷൻ രംഗത്തുവന്നിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് സ്വകാര്യ കമ്പനികളെ നഴ്സിങ് റിക്രൂട്ട്മ​െൻറ് ഏൽപിച്ചതെന്ന കാര്യം ആരോഗ്യമന്ത്രാലയം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട അസോസിയേഷൻ, കമ്പനികളെ കണ്ടെത്തുന്നതിൽ സെൻട്രൽ ടെൻഡർ കമ്മിറ്റിയുടെ ഇടപെടൽ ഉണ്ടായിരുന്നോ എന്ന ചോദ്യം പാർലിമ​െൻറിൽ ഉന്നയിക്കണമെന്ന് എംപിമാരോട് അഭ്യർഥിച്ചിട്ടുമുണ്ട്. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ കൊണ്ടുവന്ന 588 ഇന്ത്യൻ നഴ്സുമാർക്ക്, ഒഴിവില്ലെന്ന കാരണം പറഞ്ഞ് ആറുമാസം ജോലിയും ശമ്പളവും ഇല്ലാതെ കഴിയേണ്ടിവന്ന സാഹചര്യം നിലനിൽക്കെ, വീണ്ടും റിക്രൂട്ട്മ​െൻറിന് നീക്കം നടക്കുന്നത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ മന്ത്രാലയത്തി​െൻറ അന്വേഷണം പുരോഗമിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story