Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനകൾക്ക് ഇനി...

ആനകൾക്ക് ഇനി കെട്ടുതറിയില്ല; അഭയകേന്ദ്രം ആനപരിപാലനത്തിന് കടുത്ത നിർദേശങ്ങളുമായി കേന്ദ്ര സർക്കുലർ; ഒരു ആനക്ക് 0.2 ഹെക്ടർ സ്ഥലം വേണം

text_fields
bookmark_border
തൃശൂർ: ആന സംരക്ഷണത്തിന് കേന്ദ്ര സർക്കാറി​െൻറ കടുത്ത നിർദേശങ്ങൾ. ആനകളെ കെട്ടിനിർത്തുന്ന ഇടത്തിനെ പറഞ്ഞിരുന്ന 'കെട്ടുതറി' പ്രയോഗം പോലും കേന്ദ്ര സൂ അതോറിറ്റിയുടെ പുതിയ സർക്കുലർ പ്രകാരം ഇനി പാടില്ല. പകരം ആനകളുടെ അഭയകേന്ദ്രം (ഇ.ആർ.സി- എലിഫ​െൻറ് റിഹാബിലേറ്റേഷൻ /റെസ്ക്യൂ സ​െൻറർ) എന്ന് പറയണമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. സർക്കുലർ പ്രകാരം ആനകളുടെ ഉത്തരവാദിത്തം ജില്ലാതലത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡ​െൻറ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന കമ്മിറ്റിക്കായിരിക്കും. ഒരു അഭയകേന്ദ്രത്തിൽ കുറഞ്ഞത് അഞ്ച് മുതൽ അമ്പത് ആനകൾ വരെ മാത്രമെ ഉണ്ടാകാവൂ. 62 ആനകളുള്ള ഗുരുവായൂർ ദേവസ്വെത്ത ഉൾപ്പെടെ പ്രതികൂലമായി ബാധിക്കുന്നതാണ് ഉത്തരവ്. ആനകൾക്ക് വിശാലമായി നടക്കാൻ കഴിയുന്ന വിധത്തിൽ വനാന്തരീക്ഷത്തിലുള്ള സൗകര്യങ്ങളുണ്ടാവണം. വെയിലിനെ‍ മറക്കുന്ന ഷെഡ് വേണം. പ്രതിരോധ മരുന്ന് നൽകിയത്, യാത്രകൾ എന്നിവയടക്കം ഒാരോ ആനയെയും സംബന്ധിച്ച മുഴുവൻ വിശദാംശങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. ഒരു അഭയകേന്ദ്രത്തിൽ മാനേജർ/ ഓഫിസർ ഇൻചാർജ്, ഒരു മുഴുവൻ സമയ വെറ്ററിനറി സർജൻ, പരിശീലനം ലഭിച്ച പാപ്പാൻ, സഹായികൾ, മറ്റ് സഹായികൾ എന്നിങ്ങനെ ജീവനക്കാർ ഉണ്ടായിരിക്കണമെന്നും അവ ശുചിയായി പരിചരിക്കുന്നതാവണമെന്നും സർക്കുലർ നിർദേശിക്കുന്നു. സർക്കുലർ പ്രകാരമുള്ള സൗകര്യങ്ങൾ വ്യക്തികൾക്കും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആനകളുള്ള ഗുരുവായൂർ ദേവസ്വം ബോർഡിനും ലഭ്യമല്ല. ഇതെല്ലാം സർക്കാർ ഏറ്റെടുക്കേണ്ടി വരും. നവംബർ 20ന് ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തി​െൻറ പുതിയ ഉത്തരവ്. നേരത്തെയുണ്ടായിരുന്ന നിർദേശങ്ങൾ നടപടികൾ കർശനമാക്കി പുതുക്കിയിറക്കുക മാത്രമാണ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story