Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 10:33 AM IST Updated On
date_range 30 Oct 2017 10:33 AM ISTജലനിധി പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡിെൻറ സംരക്ഷണ ഭിത്തി തകർന്നു
text_fieldsbookmark_border
മാള: ജലനിധി പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡിെൻറ സംരക്ഷണ ഭിത്തി തകര്‍ന്നു. കൊടുങ്ങല്ലൂര്‍- നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡാണ് 15 മീറ്ററോളം തകര്‍ന്നത്. പൊയ്യ പഞ്ചായത്തിലെ പുളിപ്പറമ്പ് ഭാഗത്താണ് വെള്ളം കുത്തിയൊഴുകി പാര്‍ശ്വഭിത്തിയടക്കം സംരക്ഷണഭിത്തി തകര്‍ന്നത്. പുളിപ്പറമ്പ് കെ.എല്‍.ഡി.സി റോഡുമായി ബന്ധിപ്പിക്കുന്നിടത്താണ് റോഡ് ഭിത്തി തകര്‍ന്ന് ഗതാഗത തടസ്സമുണ്ടായത്. തീരദേശത്തെ നെടുമ്പാശേരി എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന ദൂരം കുറഞ്ഞ റോഡാണിത്. ഗുണനിലവാരം ഉറപ്പ് വരുത്തിയെന്നവകാശപ്പെട്ട് പണിത റോഡ് പലയിടങ്ങളിലായി തകര്‍ന്നതിന് പുറമേയാണ് ഇവിടേയും റോഡ് തകര്‍ന്നത്. പൊയ്യ മുതല്‍ എരവത്തൂര്‍ വരെ വിവിധയിടങ്ങളില്‍ ജലനിധി പദ്ധതി മൂലം റോഡ് തകരാറിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story