Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 10:33 AM IST Updated On
date_range 30 Oct 2017 10:33 AM ISTടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എക്ക് നിവേദനം
text_fieldsbookmark_border
കരൂപ്പടന്ന: വള്ളിവട്ടം പൂവ്വത്തുംകടവ് പാലത്തിലെ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എക്ക് നാട്ടുകാര്‍ നിവേദനം നല്‍കി. വെള്ളാങ്ങല്ലൂർ -മതിലകം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുവ്വത്തുംകടവ്- എസ്.എൻ.പുരം പാലം ഗതാഗതത്തിന് തുറന്നു കൊടുത്ത് 15 വർഷമായി. ഇപ്പോഴും ടോള്‍ പിരിവ് തുടരുന്നുണ്ട്. ഇതില്‍ തദ്ദേശ വാസികള്‍ പ്രതിഷേധത്തിലാണ്. 13.33 കോടി ചെലവാക്കിയ പാലത്തില്‍ ടോള്‍ നിലവില്‍ വന്നത് 2003ല്‍ ആണ്. സമീപ പ്രദേശങ്ങളിലെ പാലങ്ങളില്‍ ടോള്‍ പിരിവ് നിര്‍ത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തെരുവ് വിളക്കുകള്‍, നടപ്പാത തുടങ്ങിയ സൗകര്യങ്ങള്‍ എന്നിവ ഇവിടെ ഇല്ല. രാത്രി മദ്യപരുടെയും സാമൂഹ വിരുദ്ധരുടെയും ശല്യമാണ്. ഇതുമൂലം രാത്രികളിൽ യാത്രക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. പൊതുമരാമത്ത് മന്ത്രിയുമായി ഇക്കാര്യം സംസാരിക്കാമെന്ന് എം.എല്‍.എ അറിയിച്ചതായി നാട്ടുകാര്‍ക്ക് വേണ്ടി നിവേദനം സമര്‍പ്പിച്ച ഷാജുകുമാര്‍ കാട്ടുപറമ്പില്‍, കാട്ടകത്ത് അസീസ്, അബ്്ദുൽ ഗഫൂര്‍ എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story