Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതോമസ് ചാണ്ടിയെ...

തോമസ് ചാണ്ടിയെ പുറത്താക്കണം ^വെൽഫെയർ പാർട്ടി

text_fields
bookmark_border
തോമസ് ചാണ്ടിയെ പുറത്താക്കണം -വെൽഫെയർ പാർട്ടി തൃശൂർ: മന്ത്രി തോമസ് ചാണ്ടി നടത്തിയ കായൽ കൈയേറ്റവും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും കലക്ടർ നൽകിയ അന്തിമ റിപ്പോർട്ടിൽ ശരിവെക്കപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ ദുരൂഹതയുണ്ടെന്ന് യോഗം ആരോപിച്ചു. പ്രസിഡൻറ് കെ.ജി. മോഹനൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. ഷാജഹാൻ, സി.എ. ഉഷാകുമാരി, ടി.എ. അബ്ദുസ്സലാം , ടി.എം. കുഞ്ഞിപ്പ, കെ.കെ. അജിത, ഹംസ എളനാട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story