Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:32 AM IST Updated On
date_range 29 Oct 2017 10:32 AM ISTകടകളിലെ കവർച്ച: മണിക്കൂറുകൾക്കകം പ്രതി പിടിയിൽ
text_fieldsbookmark_border
തൃശൂർ: നഗരമധ്യത്തിലെ കടകളുടെ പൂട്ട് തകർത്ത് മോഷണം നടത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. 'ചെങ്കീരി ഷാജി' എന്നറിയപ്പെടുന്ന ഈരാറ്റുപേട്ട സ്വദേശി ഹിരിനാട്ടുചാലില്‍ വീട്ടില്‍ ഷാജിയെയാണ് (56) മണിക്കൂറുകൾക്കകം പൊലീസ് പിടികൂടിയത്. ഒടുവിലത്തെ മോഷണം നടന്ന് 10 മണിക്കൂറിനകമാണ് പ്രതി പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച തൃശൂർ എം.ഒ റോഡിലെ മലഞ്ചരക്ക് കടയിൽനിന്ന് പണവും ലക്ഷത്തോളം രൂപയുടെ സാധനങ്ങളും മോഷ്ടിച്ച കേസിെൻറ അന്വേഷണത്തിനിടെയാണ് ഇയാൾ വലയിലായത്. നഗരത്തില്‍ പലയിടത്തായി പത്തിടത്ത് ഇയാൾ മോഷണം നടത്തിയതായി പൊലീസ് അറിയിച്ചു. രണ്ടാഴ്ച മുമ്പ് ശക്തനിൽ ജോയ് മാളിന് സമീപെത്ത സ്റ്റേഷനറി കടയിൽനിന്ന് 10,000 രൂപയുടെ സാധനങ്ങളും പണവും മോഷ്ടിച്ചതും സ്വരാജ് റൗണ്ടിൽ നടുവിലാല്‍ പരിസരെത്ത തുണിക്കടയിൽനിന്ന് പണവും വസ്ത്രങ്ങളും മോഷ്ടിച്ചതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് രാഗം തിയറ്ററിനടുത്തുള്ള നടവരമ്പ് മെറ്റൽസിെൻറ പൂട്ടുകള്‍ തകർത്ത് അകത്തുകയറി. മേശയുടെ പൂട്ട് തകർക്കുേമ്പാൾ ശബ്ദം പുറത്തുവന്നതിനെ തുടർന്ന് മോഷണശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. നടുവിലാല്‍ പരിസരത്തെ മൊബൈൽ കടയിലും സമാന സംഭവമുണ്ടായി. കോട്ടയം, തൃശൂർ, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലായി അമ്പതോളം മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രങ്ങളിലും കടകളിലുമാണ് മോഷണം നടത്താറുള്ളത്. കമീഷണര്‍ രാഹുല്‍ ആര്‍. നായരുടെ നേതൃത്വത്തില്‍ ഈസ്റ്റ് എസ്.ഐ, സിറ്റി ഷാഡോ പൊലീസ് എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈസ്റ്റ് എസ്.ഐ ജിജോ, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ വി.കെ. അന്‍സാര്‍, എ.എസ്.ഐമാരായ പി.എം. റാഫി, എന്‍.ജി. സുവ്രതകുമാര്‍, സീനിയര്‍ സി.പി.ഒ കെ. ഗോപാലകൃഷ്ണന്‍, സി.പി.ഒമാരായ ടി.വി. ജീവന്‍, പി.കെ. പഴനിസ്വാമി, എം.എസ്. ലിഗേഷ്, കെ.ബി. വിപിന്‍ദാസ്, ഈസ്റ്റ് സ്റ്റേഷനിലെ ഗോപി എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story