Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:32 AM IST Updated On
date_range 29 Oct 2017 10:32 AM ISTരണ്ടാംദിനം 12 റെക്കോഡ്
text_fieldsbookmark_border
രണ്ടാംദിനം 12 റെക്കോഡ് രണ്ടാംദിനം 12 റെക്കോഡ് പാലാ: റെക്കോഡുകൾ കടപുഴക്കി മുന്നേറുന്ന സി.ബി.എസ്.ഇ സംസ്ഥാന അത്ലറ്റിക്സ് മീറ്റിൽ രണ്ടാംദിനം പിറവിയെടുത്തത് 12 റെക്കോഡ്. ഇതിൽ അഞ്ചെണ്ണം റിലേയിലാണ്. റിലേയിൽ അഞ്ച് മൊത്തം അഞ്ച് റെക്കോഡുകൾക്ക് പുതു അവകാശികളായ റിലേയിൽ രണ്ടു വിഭാഗങ്ങളിൽ പുതുസമയം കുറിച്ച് പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ വിദ്യാമന്ദിർ. 14 , 17 വയസ്സിൽ താഴെ ആൺകുട്ടികളുടെ 4X100 റിലേയിലാണ് പൂച്ചെട്ടി സ്കൂൾ പുതുറെക്കോഡ് സ്ഥാപിച്ചത്. 17 വയസ്സിൽ താഴെ പെൺകുട്ടികളുടെ 4 X 100 മീ. റിലേയിൽ ശ്രീകണ്ഠാപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളും 19 വയസ്സിൽ താഴെ ആൺകുട്ടികളുടെ 4 X 100 മീ. റിലേയിൽ സി. സെയ്തുമുഹമ്മദ് ഹാജി മെമ്മോറിയൽ സെൻട്രൽ സ്കൂൾ ഇടശ്ശേരിയും 17 വയസ്സിൽ താഴെ ആൺകുട്ടികളുടെ 4 x 100 മീറ്റർ റിലേയിൽ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളും റെക്കോഡോടെ സ്വർണം നേടി. മറ്റു റെക്കോഡുകൾ: * 19 വയസ്സിൽ താഴെ പെൺകുട്ടികളുടെ 800 മീറ്ററിൽ പൂച്ചെട്ടി ഭാരതീയ വിദ്യഭവൻസ് വിദ്യാമന്ദിറിലെ സി.എച്ച്. നിരുപമ, ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കുലപതി മുൻഷി ഭവൻ വിദ്യാമന്ദിർ മുളങ്കുന്നത്തുകാവിലെ എ.ഒ അൽത്താഫ് ഒമർ. 17 വയസ്സിൽ താഴെ ആൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ മുളങ്കുന്നത്തുകാവ് കുലപതി മുൻഷി ഭവൻസ് വിദ്യാമന്ദിറിലെ ഗൗതം ദാസ്, പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ശ്രീകണ്ഠാപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആൻമേരി രാജു, ആൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിലെ പോൾ ബി. അടാട്ട്. 14 വയസ്സിൽ താഴെ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ഭവൻസ് മുൻഷി വിദ്യാശ്രമം തൃപ്പൂണിത്തുറയിലെ ഹെലൻ മേരി കുര്യാക്കോസ്, ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ മാള ഹോളിേഗ്രസ് അക്കാദമിയിലെ ശിഖ എലിസബത്ത് ജോയ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story