Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏറ്റവും മോശം റോഡുകൾ...

ഏറ്റവും മോശം റോഡുകൾ തൃശൂർ, എറണാകുളം ജില്ലകളിൽ ^മന്ത്രി സുധാകരൻ

text_fields
bookmark_border
ഏറ്റവും മോശം റോഡുകൾ തൃശൂർ, എറണാകുളം ജില്ലകളിൽ -മന്ത്രി സുധാകരൻ മാള: സംസ്ഥാനത്തെ ഏറ്റവും മോശം റോഡുകൾ തൃശൂർ-, എറണാകുളം ജില്ലകളിലാണുള്ളതെന്ന് മന്ത്രി ജി. സുധാകരൻ. മാളയിൽ വിവിധ റോഡുകളുടെ പുനരുദ്ധാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിന് കാരണം നിർമാണത്തിലെ കാലതാമസമാണ്. ടെൻഡർ കഴിഞ്ഞാലും നിർമാണം നടത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ 350 കോടിയാണ് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് മാത്രം അനുവദിച്ചത്. നവംബറായിട്ടും പണിതീർന്നിട്ടില്ല. ഇത് പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 17 മാസങ്ങൾകൊണ്ട് 80 കോടിയുടെ പദ്ധതിയാണ് അനുവദിച്ചത്. മന്ത്രിസഭ കാലാവധി തീരുന്നതിന് മുമ്പ് 400 കോടിയുടെ വികസനം നടത്താനാവും. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് കാച്ചപ്പിള്ളി, മാള പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരൻ, മുൻ എം.എൽ.എമാരായ എ.കെ. ചന്ദ്രൻ, യു.എസ്‌. ശശി, ടി.യു. രാധാകൃഷ്ണൻ ഉദ്യോഗസ്ഥരായ എം.എൻ. ജീവരാജ്, എം.എസ്. സുജ, എം. രാജേഷ്, ടി.എം. ബാബു, ടി.പി. രവീന്ദ്രൻ, സോന കെ. കരീം, സന്തോഷ് താണിക്കൽ. ഔസേപ്പുണ്ണി, പി.ടി. പാപ്പച്ചൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story