Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരൾ മാറ്റി​െവക്കൽ...

കരൾ മാറ്റി​െവക്കൽ ശസ്ത്രക്രിയക്ക് കാത്തുനില്‍ക്കാതെ റംലത്ത് യാത്രയായി

text_fields
bookmark_border
മാള: കരൾ മാറ്റിെവക്കൽ ശസ്ത്രക്രിയക്ക് കാത്തുനില്‍ക്കാതെ റംലത്ത് യാത്രയായി. എരവത്തൂർ കൊച്ചുകടവ് കല്ലേരിക്കുഴി കുഞ്ഞുമോ​െൻറ ഭാര്യ റംലത്ത് (43) കഴിഞ്ഞ ദിവസമാണ് മരിച്ചത്. കഴിഞ്ഞ നാലുവർഷമായി കരൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിെച്ചങ്കിലും രോഗം കലശലായതിനെ തുടര്‍ന്ന് വീണ്ടും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കരൾ മാറ്റിെവക്കുകയാണ് ഏക പോംവഴിയെന്നാണ് ഡോക്ടർ നിർദേശിച്ചത്. ഇതിന് 20 ലക്ഷത്തോളം രൂപയാണ് ചെലവ് കണക്കാക്കിയത്. ചികിത്സക്കായി ഭീമമായ സംഖ്യ കണ്ടെത്താൻ കഴിയാതെ സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കെയാണ് മരണം. റംലത്തി​െൻറ ജീവൻ രക്ഷിക്കുന്നതിന് കൊച്ചുകടവ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രമം നടത്തി വരുകയായിരുന്നു. ഇതിനിടെയാണ് സഹായത്തിന് കാത്തുനില്‍ക്കാതെ റംലത്ത് യാത്രയായത്.
Show Full Article
TAGS:LOCAL NEWS 
Next Story