Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസ് മൈതാനിയിലെ...

പൊലീസ് മൈതാനിയിലെ അശാസ്​ത്രീയ നിർമാണം പൊളിച്ചുനീക്കണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: പൊലീസ് മൈതാനിയിൽ സൗന്ദര്യ വത്കരണത്തി​െൻറ പേരിൽ നടക്കുന്ന അശാസ്ത്രീയ നിർമാണം പൊളിച്ചുനീക്കി പുറത്ത് നിൽക്കുന്നവർക്കും പരിപാടികൾ കാണാനാകും വിധം പുനർനിർമിക്കണമെന്ന് സി.പി.എം െകാടുങ്ങല്ലൂർ മുനിസിപ്പൽ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂരിൽ പുതിയതായി നിർമിച്ച മുസ്രിസ് ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് നിർമാണം വേഗം പൂർത്തിയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രേട്ടറിയറ്റ് അംഗം പി.കെ. ഡേവിഡ് ഉദ്ഘാടനം ചെയ്തു. വി. ശ്രീകുമാർ, ഏരിയ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ, അമ്പാടി വേണു, കെ.ആർ. ജൈത്രൻ, വി.കെ. ബാലചന്ദ്രൻ, ടി.വി. പ്രഭേഷ്, ടി.കെ.മധു എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി വി. ശ്രീകുമാറിനെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story