Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:29 AM IST Updated On
date_range 29 Oct 2017 10:29 AM ISTസ്വയം വിരമിക്കാൻ അപേക്ഷ നൽകിയ അസി. കമാൻഡൻറിനെ സ്ഥലം മാറ്റി
text_fieldsbookmark_border
തൃശൂർ: രാമവർമപുരം എ.ആർ ക്യാമ്പിൽ വിശ്രമമില്ലാത്ത ജോലിയും മാനസിക പീഡനവുംമൂലം പൊലീസുകാർ പൊറുതിമുട്ടുന്നു. ജോലിഭാരം കാരണം ദിവസങ്ങൾക്കുമുമ്പ് കുഴഞ്ഞുവീണശേഷം മെഡിക്കൽ അവധി കഴിഞ്ഞ് എത്തിയ അസി. കമാൻഡൻറ് സ്വയം വിരമിക്കാൻ അപേക്ഷ നൽകി. മൂന്നുവർഷംകൂടി സർവിസുള്ള ഐ. നന്ദകുമാറാണ് അപേക്ഷ നൽകിയത്. എന്നാൽ, തൊട്ടുപിന്നാലെ നന്ദകുമാറിനെ പാലക്കാട്ടേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങി. ഡെപ്യൂട്ടി കമാൻഡൻറ് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ശിപാർശ ചെയ്യപ്പെട്ടവരിൽ ഉൾപ്പെട്ട നന്ദകുമാറിന് അതനുസരിച്ചുള്ള സ്ഥലംമാറ്റമല്ല നൽകിയത്. ഇദ്ദേഹത്തിന് പകരം തിരുവനന്തപുരെത്ത ആംഡ് റിസർവ് ഇൻസ്പെക്ടർ ഡി. അശോക് കുമാറിനെ സ്ഥാനക്കയറ്റം നൽകി തൃശൂരിൽ നിയമിച്ചു. വിശ്രമമില്ലാത്ത ജോലിയും ഉദ്യോഗസ്ഥ മേധാവികളുെട സമ്മർദവും ക്യാമ്പിലെ അവസ്ഥ ദുരിതമാക്കുകയാണെന്ന് അംഗങ്ങൾ പറയുന്നു. മാനസിക പിരിമുറുക്കത്തിന് ഇടവരുത്താതെ ക്ഷമാപൂർവമുള്ള പരിശീലനവും ജോലിയും അനുവദിക്കണമെന്ന ഡി.ജി.പിയുടെ സർക്കുലറിന് ക്യാമ്പിൽ പുല്ലുവിലയാണ്. ആറ് കമ്പനിയാണ് ക്യാമ്പിലുള്ളത്. ഇതിൽ 150ഓളം പേരെ ട്രഷറി അടക്കമുള്ള കേന്ദ്രങ്ങളിൽ ഗാർഡ് ഡ്യൂട്ടിക്ക് സ്ഥിരമായി നിയോഗിക്കും. നൂറോളം പേർക്ക് ജയിലിൽനിന്ന് പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിെൻറ സുരക്ഷ ജോലിയാണ്. കമീഷണർ, അസി. കമീഷണർ എന്നിവരുടെ ടീമിലേക്ക് 15-20 അംഗങ്ങൾ പോകും. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവരുടെ സുരക്ഷ േജാലിയും വരും. നൂറിൽ താഴെ പേരെയാണ് കൃത്യമായി ക്രമസമാധാന പാലനത്തിന് ക്യാമ്പിൽനിന്ന് കിട്ടുക. ഇവരെയാണെങ്കിൽ അവധിയില്ലാതെ ഓടിപ്പിക്കുകയാണ്. ജില്ലക്ക് പുറത്തുള്ളവർക്ക് അവധി നൽകിയിട്ട് കാലങ്ങളായി. മെഡിക്കൽ അവധിക്ക് അപേക്ഷ നൽകിയാലും രണ്ട് ദിവസത്തിനകം തിരികെ വിളിപ്പിക്കും. കഴിഞ്ഞ ദിവസം ഒല്ലൂർ പള്ളിപ്പെരുന്നാളിന് ഡ്യൂട്ടിക്ക് വിട്ട പൊലീസുകാരൻ വിശ്രമമില്ലാത്ത ജോലിയെ തുടർന്ന് കുഴഞ്ഞുവീണിരുന്നു. റൂറലിൽനിന്ന് പൊലീസുകാരെ ആവശ്യപ്പെട്ട് എസ്.പിയുടെ കത്തും ക്യാമ്പിലെത്തിയിട്ടുണ്ട്. ഇനി മണ്ഡലകാലമാണ്. ശബരിമലയിലേക്ക് നൂറുപേരെ ക്യാമ്പിൽനിന്ന് നിയോഗിക്കണം. ഡ്യൂട്ടി ക്രമീകരിച്ചാൽ അധിക ജോലിയും മറ്റും പരിഹരിക്കാനാകുമെങ്കിലും മേധാവികൾ അതിന് ശ്രമിക്കാത്തതാണ് പ്രശ്നമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story