Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനറൽ ആശുപത്രിയു​െട...

ജനറൽ ആശുപത്രിയു​െട വൈദ്യുതി ബിൽ കുടിശ്ശിക അരക്കോടി

text_fields
bookmark_border
തൃശൂർ: കോർപറേഷ​െൻറ നിയന്ത്രണത്തിലുള്ള ജനറൽ ആശുപത്രിയുടെ വൈദ്യുതി ബിൽ കുടിശ്ശിക അരക്കോടിയോളം. കഴിഞ്ഞ ആറര വർഷമായി വൈദ്യുതി ബിൽ അടച്ചിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് കോർപറേഷൻ വൈദ്യുതി വിഭാഗം ജനറൽ ആശുപത്രിക്ക് കുടിശ്ശികയടക്കം 43,35,941 രൂപയുടെ ബിൽ നൽകിയത്. 2016 സെപ്റ്റംബർ 24നാണ് ആശുപത്രിയുടെ ഭരണച്ചുമതല കോർപറേഷന് കൈമാറിയത്. ആ ഒരു വർഷത്തെ വൈദ്യുതി തുക കോർപറേഷനും അതിനു മുമ്പുള്ള അഞ്ചു വർഷത്തേത് ആരോഗ്യ വകുപ്പുമാണ് അടക്കേണ്ടത്. സർക്കാർ ആശുപത്രികളുടെ ഉപയോഗത്തിന് വളരെ കുറഞ്ഞ നിരക്കിലാണ് വൈദ്യുതി അനുവദിക്കുന്നത്. ഇതിലാണ് വൻ കുടിശ്ശിക വരുത്തിയത്. കുടിശ്ശിക സംബന്ധിച്ച് നേരത്തേ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകിയിരുെന്നങ്കിലും പണം അനുവദിച്ചിരുന്നില്ല. പുതിയ ബില്ലും ചേർത്ത് പണം അനുവദിക്കാൻ ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ജില്ല മെഡിക്കൽ ഓഫിസർക്ക് കത്തയെച്ചങ്കിലും മറുപടി ലഭിച്ചിട്ടില്ല. പണം ലഭിക്കുന്നതുവരെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കരുതെന്ന് ആവശ്യപ്പെട്ട് സൂപ്രണ്ട് കോർപറേഷന് അപേക്ഷ നൽകിയിട്ടുണ്ട്. വൈദ്യുതി വിച്ഛേദിക്കരുതെന്ന് വൈദ്യുതി വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും പണം അനുവദിക്കാൻ ആരോഗ്യവകുപ്പിന് കത്തയച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി പറഞ്ഞു. നേരത്തേ പൊതുമരാമത്ത് വകുപ്പി​െൻറ കീഴിലുള്ള ഓഫിസുകളിൽ ബിൽ കുടിശ്ശികയെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ചത് ഏറെ വിവാദമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story