Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി.എസ്​.ടി: ഒന്നാം...

ജി.എസ്​.ടി: ഒന്നാം ഘട്ടത്തിലേ ആത്​മ​ഹത്യക്ക്​ പ്രേരിപ്പിക്കുന്ന 'ബ്ലൂവെയിൽ' കുരുക്ക് ^ടാക്​സ്​ കൺസൽട്ടൻറ്​സ്​

text_fields
bookmark_border
ജി.എസ്.ടി: ഒന്നാം ഘട്ടത്തിലേ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന 'ബ്ലൂവെയിൽ' കുരുക്ക് -ടാക്സ് കൺസൽട്ടൻറ്സ് തൃശൂർ: അശാസ്ത്രീയവും അവ്യക്തവുമായ നടപടിക്രമങ്ങളിലൂടെ ഏർപ്പെടുത്തിയ ചരക്കു സേവന നികുതി സമ്പ്രദായം കേരളത്തിനും രാജ്യത്തിനാകെയും വലിയ ദോഷം ചെയ്യാൻ പോകുകയാണെന്ന് ടാക്സ് കൺസൽട്ടൻറ്സ് അസോസിയേഷൻ കേരള ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജി.എസ്.ടി ഏർപ്പെടുത്തി നാലു മാസമാകുേമ്പാൾ സമസ്ത മേഖലയിലും തിരിച്ചടിയാണ്. ഒന്നാം ഘട്ടത്തിൽതന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന 'ബ്ലൂവെയിൽ' കുരുക്കാവുകയാണ് ഇത്. കേരളത്തിലെ ചെറുകിട വ്യാപാരികളിൽ 30 ശതമാനം വൈകാതെ രംഗം ഒഴിയുമെന്നാണ് സംഘടനയുടെ നിരീക്ഷണമെന്ന് സംസ്ഥാന പ്രസിഡൻറ് എ.എൻ. പുരം ശിവകുമാർ പറഞ്ഞു. 1,800 കോടി രൂപ മുടക്കി ഇൻേഫാസിസിനെക്കൊണ്ട് ആവിഷ്കരിച്ച ജി.എസ്.ടിയുടെ സാേങ്കതിക സംവിധാനം തികഞ്ഞ പരാജയമാണ്. ഇതുമൂലം യഥാസമയം കണക്ക് സമർപ്പിക്കാനോ നികുതി അടക്കാനോ ചരക്കുകൾ കൈമാറാനോ സാധിക്കുന്നില്ല. വാറ്റ് ആയിരുന്നപ്പോൾ മാസത്തിൽ ഒരു റിേട്ടൺ ഫയൽചെയ്ത സ്ഥാനത്ത് ഇപ്പോൾ ആറ് റിേട്ടൺ ഫയൽ ചെയ്യണം. സാേങ്കതിക സംവിധാനത്തി​െൻറ തകരാർ അടക്കമുള്ള മനഃപൂർവമല്ലാത്ത കാരണംകൊണ്ട് ഇത് വൈകിയാൽ വൻ തുക പിഴ അടക്കമുള്ള ശിക്ഷ നേരിടണം. ജി.എസ്.ടിയിലെ പ്രശ്നങ്ങൾ ടാക്സ് കൺസൽട്ടൻറുമാരുടെ ജീവിതത്തെത്തന്നെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മൂന്നര ലക്ഷം വ്യാപാരികളിൽ 60 ശതമാനം നികുതി നടപടികൾ കൈകാര്യം ചെയ്യുന്നത് കൺസൽട്ടൻറുമാർ മുഖേനയാണ്. സംസ്ഥാനത്ത് പതിനായിരത്തോളം കൺസൽട്ടൻറുമാരുണ്ട്. ഇവരുടെ ഒാഫിസിൽ അഞ്ചു മുതൽ 20 വരെ ജീവനക്കാരുണ്ട്. മുമ്പ് ഒരു ഒാഫിസ് ദിവസം നാലോ അഞ്ചോ ഫയൽ കൈകാര്യം ചെയ്തിരുന്നത് ഇപ്പോൾ ഒരു ഫയൽപോലും പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയിലെത്തി. ജനത്തിന് വിലക്കയറ്റവും വ്യാപാരികൾക്ക് മാന്ദ്യവുമാണ് ജി.എസ്.ടി സമ്മാനിച്ചതെങ്കിലും ടാക്സ് കൺസൽട്ടൻറുമാരുടെ ജോലിയെത്തന്നെ ബാധിച്ചിരിക്കുകയാണ്. ചരക്കു സേവന നികുതി നടപ്പാക്കിയപ്പോൾ 600 സാധനങ്ങൾക്ക് വില കുറയേണ്ടതായിരുന്നു. എന്നാൽ, 256 എണ്ണത്തിന് മാത്രമാണ് കുറഞ്ഞത്. ജി.എസ്.ടിയിലെ അപൂർണവും അവ്യക്തവുമായ നിർദേശങ്ങളാണ് ഇതിന് കാരണം. ഇത് ഏറ്റവുമധികം പ്രകടമാവുന്നത് ഹോട്ടൽ വ്യാപാര മേഖലയിലാണ്. പുതിയ നികുതിയുമായി ബന്ധപ്പെട്ട് സംശയങ്ങൾ നിവാരണം ചെയ്യാൻ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സഹായ ഡെസ്കിന് ഒരു കാര്യത്തിലും വ്യക്തമായ മറുപടി നൽകാൻ അറിയില്ല. ഡൽഹിയിലേക്ക് പരാതി അയച്ചിട്ട് ഫലമില്ല. മെയിൽ ബോക്സ് നിറഞ്ഞ് പുതിയ പരാതി സ്വീകരിക്കാത്ത അവസ്ഥയാണ്. പ്രശ്നങ്ങൾ ഉന്നയിച്ച് അസോസിയേഷൻ സമരത്തിലേക്ക് കടക്കുകയാണ്. അടുത്തമാസം രണ്ടിന് കൺസൽട്ടൻറുമാർ കുടുംബസമേതം തിരുവനന്തപുരത്ത് അക്കൗണ്ടൻറ് ജനറൽ ഒാഫിസിലേക്ക് മാർച്ച് നടത്തും. രാവിലെ 11ന് വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. തുടർന്ന്, ജില്ലതലത്തിൽ സമരം നടത്തും. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കും ജി.എസ്.ടി കൗൺസിലിനും അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു. ജനറൽ സെക്രട്ടറി എം.ആർ. മണികണ്ഠൻ, ട്രഷറർ കെ. രവീന്ദ്രൻ, ഇ.വി. ലോഹിതാക്ഷൻ, ടി.ഒ. വർഗീസ് എന്നിവരും പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story