Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർഷിക ഗവേഷണം...

കാർഷിക ഗവേഷണം ഫയലിൽനിന്നും വയലിലേക്കെത്തണം ^മന്ത്രി സുനിൽ കുമാർ

text_fields
bookmark_border
കാർഷിക ഗവേഷണം ഫയലിൽനിന്നും വയലിലേക്കെത്തണം -മന്ത്രി സുനിൽ കുമാർ കാർഷിക ഗവേഷണം ഫയലിൽനിന്നു വയലിലേക്കെത്തണം -മന്ത്രി സുനിൽ കുമാർ തൃശൂർ: കേന്ദ്ര സർക്കാറി​െൻറ കർഷകവിരുദ്ധ നയങ്ങൾ ജനങ്ങളുടെ മുന്നിലെത്തിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങൾ ഏറ്റെടുക്കണമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. ഫാം ഇൻഫർമേഷൻ ബ്യൂറോ ഒരുക്കിയ ത്രിദിന കാർഷികരംഗം ശിൽപശാല 'ഉർവരം-2017' തൃശൂർ കിലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമഗ്ര കാർഷിക വികസനത്തിന് ഗവേഷണശാലകളുടെയും വകുപ്പുകളുടെയും മാധ്യമങ്ങളുടെയും സംയോജിത പ്രവർത്തനം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു. കോർപറേറ്റുകൾ വിപണിയിൽ നടത്തുന്ന അമിത ചൂഷണം കാർഷിക ഉൽപന്നങ്ങളുടെ വില ഇടിവിനും പൊതുവിപണിയിലെ വില വർധനക്കും കാരണമാകുന്നുണ്ട്. ആസിയാൻ കരാർ റബറിന് സബ്സിഡി കൊടുക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കിയതുപോലെ സംസ്ഥാന സർക്കാറുകളുമായി കൂടിയാലോചിക്കാതെ കേന്ദ്രം ഏർപ്പെടുന്ന കരാറുകൾ പലതും കർഷകർക്കും പൊതുസമൂഹത്തിനും കനത്ത ആഘാതം സൃഷ്ടിക്കുന്നുണ്ട്. സംഭരണത്തിൽനിന്നുള്ള കേന്ദ്ര സർക്കാറി​െൻറ പിന്മാറ്റം, ഫുഡ് കോർപറേഷൻ സ്വകാര്യവത്കരണം എന്നിവയോട് കർഷക സമൂഹം പ്രതികരിക്കണം. ഒരുഭാഗത്ത് കാർഷിക മുന്നേറ്റം നടക്കുന്നുെണ്ടങ്കിലും പല കർഷകരും യാഥാർഥ്യം അറിയുന്നില്ല. കാർഷിക ഉൽപാദനം വർധിപ്പിക്കാൻ ഗവേഷണത്തിലും വിജ്ഞാന വ്യാപനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം. നെൽകൃഷി ഉൽപാദനക്ഷമത ഇപ്പോഴത്തെ ശരാശരിയായ രണ്ടര ടണ്ണിൽനിന്ന് മൂന്നര ടണ്ണായും നാളികേരത്തി​െൻറ ഉൽപാദനക്ഷമത 7900 തേങ്ങ എന്നത് 10,000 ആയും ഉയർത്തണം. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലൈജു സി. എടക്കളത്തൂർ, റിട്ട. പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസർ സുരേഷ് മുതുകുളം, ആകാശവാണി േപ്രാഗ്രാം എക്സിക്യൂട്ടിവ് കെ.എസ്. പാർഥൻ, ദൂരദർശൻ കേന്ദ്രം അസി. സ്റ്റേഷൻ ഡയറക്ടർ കെ. ജ്യോതിഷ്കുമാർ, ശശിധരൻ മങ്കത്തിൽ, ടി.കെ. സുനിൽകുമാർ, ടോം ജോർജ്, ഡോ. ബി. ശശികുമാർ തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി. തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജെന്നി, തൃശൂർ പ്രസ്ക്ലബ് പ്രസിഡൻറ് കെ. പ്രഭാത്, വാർഡ് മെംബർ കെ.എച്ച്. സുഭാഷ്, കൃഷി വകുപ്പ് ഡയറക്ടർ എ.എം. സുനിൽകുമാർ, പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസർ വി. സുമ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story