Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:32 AM IST Updated On
date_range 28 Oct 2017 10:32 AM ISTപദ്ധതി നിർവഹണം: ജില്ല 13ാം സ്ഥാനത്ത്
text_fieldsbookmark_border
തൃശൂർ: തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി രൂപവത്കരണത്തിലും നിർവഹണത്തിലും ജില്ല 13ാം സ്ഥാനത്ത്. സാമ്പത്തിക വർഷം ആരംഭിച്ച് ഏഴ് മാസം പിന്നിടുേമ്പാൾ പദ്ധതി നിർവഹണത്തിൽ 30 ശതമാനമെന്ന ലക്ഷ്യം കൈവരിക്കാനായില്ല. തദ്ദേശ മന്ത്രി ഡോ. കെ.ടി. ജലീൽ പെങ്കടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി അവലോകനത്തിലാണ് വിലയിരുത്തൽ. ഡിസംബര്‍ അവസാനം 70 ശതമാനം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു. ട്രഷറികളില്‍ ബില്ലുകള്‍ക്ക് തടസ്സമുണ്ടെങ്കില്‍ കലക്ടറുമായി ബന്ധപ്പെടാം. പദ്ധതി പ്രവര്‍ത്തന പുരോഗതിയില്‍ മുന്നിലെത്തിയ പൂമംഗലം, ഒരുമനയൂര്‍, കടപ്പുറം, എളവള്ളി ഗ്രാമപഞ്ചായത്ത്, തളിക്കുളം, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരെയും സെക്രട്ടറിമാരെയും മന്ത്രി അഭിനന്ദിച്ചു. പദ്ധതി നിർവഹണത്തിൽ അടാട്ട് പഞ്ചായത്താണ് ഏറ്റവും പിറകിൽ. ചെറിയ ന്യൂനതകള്‍ ഉള്ള കെട്ടിടങ്ങള്‍ക്ക് പിഴ ഈടാക്കി നമ്പര്‍ നല്‍കും. എന്നാല്‍ അപാകങ്ങള്‍ ആവര്‍ത്തിച്ചാല്‍ എൻജിനീയറുടെ ലൈസന്‍സ് റദ്ദാക്കും. നവംബറില്‍ നിയമം പ്രാബല്യത്തില്‍ വരും. ഈടാക്കുന്ന പിഴയുടെ 50 ശതമാനം സര്‍ക്കാറിനും ബാക്കി തദ്ദേശസ്ഥാപനങ്ങള്‍ക്കുമാകും. ടെൻഡർ ചെയ്ത പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാരില്ലെങ്കില്‍ 20 ലക്ഷം വരെ ഗുണഭോക്തൃസമിതിക്ക് ഏറ്റെടുത്ത് പൂര്‍ത്തിയാക്കാം. ബില്‍ഡിങ് പെര്‍മിറ്റ് അപേക്ഷ ഓണ്‍ലൈനാക്കും. ഇൻറിലജൻറ് സോഫ്റ്റ്‌വെയറിലൂടെ അപേക്ഷിക്കാം. പഞ്ചായത്ത് അധികൃതര്‍ പരിശോധനക്ക് എത്തുന്നതിെൻറ വിശദാംശം അപേക്ഷകന് മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story