Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുനത്തിൽ ആധുനികതയുടെ...

പുനത്തിൽ ആധുനികതയുടെ അമരക്കാരൻ ^സംസ്​കാര സാഹിതി

text_fields
bookmark_border
പുനത്തിൽ ആധുനികതയുടെ അമരക്കാരൻ -സംസ്കാര സാഹിതി തൃശൂർ: മലയാള സാഹിത്യത്തിൽ ആധുനികതയുടെ അമരക്കാരനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ളയെന്ന് സംസ്കാര സാഹിതി ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. അനുശോചന യോഗത്തിൽ ജില്ല ചെയർമാൻ ഡോ. അജിതൻ മേനോത്ത് അധ്യക്ഷത വഹിച്ചു. ഡോ. പി.വി. കൃഷ്ണൻനായർ, എൽദോ പൂക്കുന്നേൽ, കെ.കെ. സീതാരാമൻ എന്നിവർ സംസാരിച്ചു. അമലയിൽ പക്ഷാഘാത ദിനാചരണം തൃശൂർ: അമല മെഡിക്കൽ കോളജിൽ ലോക പക്ഷാഘാത ദിനാചരണവും ബോധവത്കരണ സെമിനാറും നടന്നു. തൃശൂർ പ്രസ് ക്ലബ് പ്രസിഡൻറ് കെ. പ്രഭാത് ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശ്ശേരി, ജോയിൻറ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ഡെൽജോ പുത്തൂർ, ഫാ. തോമസ് വാഴക്കാല, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. ഭവദാസൻ, ജനറൽ മെഡിസിൻ അസോസിയേറ്റ് പ്രഫസർ ഗീത പണിക്കർ, ന്യൂറോളജിസ്റ്റ് ഡോ. ജോ ജേക്കബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story