Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാഷ പഠന പരിശോധകരെ...

ഭാഷ പഠന പരിശോധകരെ നിയമിക്കണം ^കെ.എ.എം.എ

text_fields
bookmark_border
ഭാഷ പഠന പരിശോധകരെ നിയമിക്കണം -കെ.എ.എം.എ തൃശൂർ: എറണാകുളം, ഇടുക്കി, ആലപ്പുഴ, തൃശൂർ ജില്ലകളിലെ ഭാഷ പഠനമികവ് പരിശോധിച്ച് നടപടി സ്വീകരിക്കുന്ന പരിശോധക​െൻറ (ഐ.എം.ഇ) തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണെന്നും ഉടൻ നികത്തണമെന്നും കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിദ്യാലയങ്ങളിലെ ഭാഷാപഠനം നിരീക്ഷിക്കാൻ സംവിധാനമില്ലാത്തത് പഠനമികവിനെ ബാധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് ടി.ബി. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.എം. ഉമ്മർ മുള്ളൂർക്കര, ടി.എസ്.എ. സലിം, റഹീം ഗുരുവായൂർ, സി. അബ്ദുൽമുനീർ, കെ.എം. സമദ്, ഇ.ഐ. മുജീബ്, കൊച്ചിൻ ശരീഫ്, ആത്തിഖ ബീവി, സി.എ. ജലീൽ, ടി. സംഗീത, മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story