Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:32 AM IST Updated On
date_range 28 Oct 2017 10:32 AM ISTപൊതുജനം ഫ്രണ്ട് ഓഫിസിൽ നിന്നാൽമതിയെന്ന് പഞ്ചായത്ത് ജീവനക്കാർ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ജീവനക്കാര്‍ ധര്‍ണ നടത്തി
text_fieldsbookmark_border
കോണത്തുകുന്ന്: പൊതുജനങ്ങള്‍ അപേക്ഷ നല്‍കേണ്ടത് ഫ്രണ്ട് ഓഫിസില്‍ മാത്രമാണെന്നും ബാക്ക് ഓഫിസില്‍ പ്രവേശിക്കണമെങ്കില്‍ ജൂനിയര്‍ സൂപ്രണ്ടിെൻറ അനുവാദം വാങ്ങണമെന്നും വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ജീവനക്കാർ. തങ്ങളെ അകാരണമായി ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച് പഞ്ചായത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധ കൂട്ടായ്മയും ധര്‍ണയും നടത്തി. ആരുടെയും അനുവാദമില്ലാതെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബാക്ക് ഓഫിസില്‍ പ്രവേശിക്കുന്നവർ വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും അപമര്യാദയായി പെരുമാറിയതായും ജീവനക്കാര്‍ പറഞ്ഞു. വിവിധ ഓഫിസുകളില്‍നിന്ന്‍ പരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് ഒരു മാസവും 45 ദിവസവും സമയപരിധിക്ക് നല്‍കേണ്ട സേവനം പോലും 10-,15 ദിവസത്തിനുള്ളില്‍ നല്‍കുന്നുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു. കെട്ടിട നിർമാണ അനുമതി, ഡി ആന്‍ഡ് ഒ ലൈസന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ രണ്ടു ദിവസത്തിനകം എന്തുകൊണ്ട് നല്‍കുന്നിെല്ലന്ന് ചോദിച്ച് ഭീഷണിപ്പെടുത്തി. ഇത് ജീവനക്കാര്‍ക്ക് സ്വസ്ഥവും സമയബന്ധിതവുമായ ജോലിക്ക് തടസ്സമാണ്. ഈ നില തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരുടെ കൂട്ടായ്മ പ്രസിഡൻറിനും സെക്രട്ടറിക്കും കത്ത് നല്‍കി. പഞ്ചായത്ത് ഭരണസമിതി ഈ വിഷയത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കാമെന്നും ബാക്ക് ഓഫിസിലൂടെ അനുമതിയില്ലാതെ ആരെയും പ്രവേശിപ്പിക്കുകയിെല്ലന്ന ഉറപ്പുനല്കിയതിെൻറ അടിസ്ഥാനത്തില്‍ ധര്‍ണ അവസാനിപ്പിച്ചു. അബ്ദുള്ള കൊച്ചിക്കാരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മുരളീധരന്‍, അഖില്‍ ആനന്ദ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story