Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹകരണ ബാങ്കിലെ പുതപ്പ്...

സഹകരണ ബാങ്കിലെ പുതപ്പ് വിതരണം; പുതുക്കാട് പൊലീസ് സ്​റ്റേഷനിൽ സർവകക്ഷി യോഗം വിളിച്ചു

text_fields
bookmark_border
ആമ്പല്ലൂര്‍: -കല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പുതപ്പ് വിതരണത്തെ ചൊല്ലിയുള്ള രാഷ്ട്രീയ സംഘര്‍ഷം കുറക്കുന്നതിനായി പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ സര്‍വകക്ഷിയോഗം വിളിച്ചു. കല്ലൂരില്‍ രാഷ്ട്രീയ സംഭവങ്ങളെ തുടര്‍ന്ന് സി.പി.എം, കോണ്‍ഗ്രസ് സംഘര്‍ഷവും പാര്‍ട്ടികള്‍ ചേരിതിരിഞ്ഞ് പ്രതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു. കൊടിക്കാലുകള്‍, പ്രചാരണ ബോര്‍ഡുകള്‍ എന്നിവ നശിപ്പിക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് സര്‍വകക്ഷിയോഗം വിളിച്ചത്. പൊതുസ്ഥലത്തെ കൊടിക്കാലുകളും പ്രചാരണ ബോര്‍ഡുകളും മാറ്റാന്‍ യോഗത്തില്‍ തീരുമാനമായി. സമയപരിധിക്കുള്ളില്‍ ഇവ മാറ്റിയില്ലെങ്കില്‍ പൊലീസ് ഇവ മാറ്റും. രാഷ്ട്രീയ പാര്‍ട്ടികള്‍ സംയമനം പാലിക്കാനും തീരുമാനിച്ചു. എസ്.ഐ ആര്‍. സുജിത്ത്കുമാറി​െൻറ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story