Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:32 AM IST Updated On
date_range 28 Oct 2017 10:32 AM ISTറബർ നടീലിന് അനുമതിയില്ല: സത്യഗ്രഹവുമായി തൊഴിലാളികൾ
text_fieldsbookmark_border
ആമ്പല്ലൂര്‍-: പാലപ്പിള്ളി റബര്‍ തോട്ടങ്ങളില്‍ പുനര്‍നടീലിന് അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് റബര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ ഹാരിസണ്‍ മലയാളം കമ്പനിയുടെ ഗ്രൂപ് ഓഫിസിന് മുന്നില്‍ സത്യഗ്രഹം നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. റബര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ പ്രസിഡൻറ് എം.എ. ജോയ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ജി. മോഹനന്‍, കെ.കെ. രവി, പി.എം. ഹുസൈന്‍, കെ.എം. അഷറഫ്, അബ്ദുൽ അസീസ്, പി.ബി. മനോജ്, സെയ്തലവി, എം.ബി. ജലാല്‍ എന്നിവര്‍ സംസാരിച്ചു. കോണ്‍ട്രാക്ട് - ബില്‍ വര്‍ക്കുകള്‍ നിര്‍ത്തലാക്കുക, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, വിരമിച്ച തൊഴിലാളികള്‍ക്ക് ഗ്രാറ്റ്വിറ്റി അനുവദിക്കുക, ടാപ്പിങ് തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജാഗ്രത വാരാചരണവും നടത്തി. എഴുപതോളം തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി തടഞ്ഞുവെച്ച കമ്പനി നാമമാത്രമായ അഡ്വാന്‍സ് നല്‍കി ബോണസ് നിയമം അട്ടിമറിക്കുകയാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story