Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:32 AM IST Updated On
date_range 28 Oct 2017 10:32 AM ISTവീട്ടിൽ അവശനിലയിൽ കിടന്ന വയോധികനെ ആശുപത്രിയിലാക്കി
text_fieldsbookmark_border
ചെന്ത്രാപ്പിന്നി: എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ വീട്ടിൽ ചികിത്സ ലഭിക്കാതെ അവശനായി കണ്ടെത്തിയ വയോധികനെ ആശുപത്രിയിലാക്കി. മാസങ്ങളായി ഒരേദിശയിൽ കിടന്നതുമൂലം ശരീരമാസകലം പൊട്ടി വ്രണമായി പുഴുവരിക്കുന്ന അവസ്ഥയിലായിരുന്നു ഇയാൾ. വിസർജ്യത്തിെൻറ രൂക്ഷഗന്ധംമൂലം അകത്തേക്ക് കടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അയൽവാസികൾ അറിയിച്ചതനുസരിച്ച് മൂന്നാം വാർഡ് അംഗം അമ്പിളി പ്രിൻസ് സ്ഥലം സന്ദർശിക്കുകയും തുടർന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് ജന. സെക്രട്ടറി പി.എ. ഉബൈദുല്ല, പ്രവർത്തകരായ വി.എം. സൈഫുദ്ദീൻ, അബുൽ അസീസ്, ഇസ്മയിൽ ചാമക്കാല, അനസ് ചെന്ത്രാപ്പിന്നി എന്നിവർ ചേർന്ന് പ്രാഥമിക ചികിത്സ നൽകി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വയോധികെൻറ ഭാര്യയും പ്രമേഹം, ശ്വാസതടസ്സം, മാനസിക അസ്വസ്ഥത എന്നിവമൂലം നരകിക്കുകയാണ്. രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് വാർഡ് മെംബറും ആശാ വർക്കർമാരും എത്തിയിരുന്നു. എന്നാൽ, വാർഡിൽ കഴിഞ്ഞ ആറുമാസത്തോളമായി പഞ്ചായത്തിെൻറ പാലിയേറ്റിവ് പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും അതിനാലാണ് ഇത്തരം രോഗികൾ നരകയാതനയിലാവുന്നതെന്നും യു.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story