Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:32 AM IST Updated On
date_range 28 Oct 2017 10:32 AM IST'മുനമ്പം ജങ്കാർ സർവിസ് പുനരാരംഭിക്കണം'
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ജില്ല പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥമൂലം ഏഴുമാസത്തോളമായി മുടങ്ങിക്കിടക്കുന്ന അഴീക്കോട് - മുനമ്പം ജങ്കാർ സർവിസ് പുനരാരംഭിക്കാൻ വൈകുന്നതിന് കാരണം ജനപ്രതിനിധികൾ വ്യക്തമാക്കണമെന്ന് യൂത്ത്് ലീഗ് ജില്ല പ്രസിഡൻറ് കെ.കെ. അഫ്സൽ ആവശ്യപ്പെട്ടു. ജങ്കാർ സർവിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന റിലേ നിരാഹാര സമര പന്തലിലേക്ക് എറിയാട് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡൻറ് വി.കെ അബ്്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. നിരാഹാരമനുഷ്ഠിക്കുന്ന കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.ബി മൊയ്തു, മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാവ് എൻ.എം ഫൈസൽ, സമരസമിതി ചെയർമാൻ പി.പി. ജോൺ, മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി വി.എച്ച്. ഹനീഫ, എസ്.ടി.യു നിയോജക മണ്ഡലം ജന. സെക്രട്ടറി എം.എ. ഇസ്മാഈൽ, യു.ഡി.എഫ് നേതാക്കളായ എ.എ. അബ്ദുൽ കരീം മൗലവി, പി.കെ. മുഹമ്മദ്, സി.എം. മൊയ്തു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story