Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആശയങ്ങളെ ഭയത്തി​െൻറയും...

ആശയങ്ങളെ ഭയത്തി​െൻറയും കൊലയുടെയും രാഷ്​ടീയം കൊണ്ട്​ ഇല്ലാതാക്കാനാവില്ല; എം.എൽ.എ

text_fields
bookmark_border
കൊടുങ്ങല്ലൂർ: ആശയങ്ങളെ ഭയത്തി​െൻറയും കൊലയുടെയും രാഷ്ടീയംകൊണ്ട് ഇല്ലാതാക്കാനാവില്ലെന്ന് മുസ്ലിം ലീഗ് നേതാവ് ടി.എ. അഹമ്മദ് കബീർ എം.എൽ.എ അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂർ ഫ്രൈേഡ ക്ലബ് 'വെല്ലുവിളി നേരിടുന്ന മത സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ ചന്തപ്പുര എം.െഎ.ടി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെല്ലുവിളികളെ മതപ്രമാണ സാക്ഷരത, ഭരണഘടന സാക്ഷരത, നിയമസാക്ഷരത എന്നിവകൊണ്ടാണ് പ്രതിരോധിക്കേണ്ടത്. ഇസ്്ലാം ആഭ്യന്തര സംഘർഷംകൊണ്ട് പോലും തകർന്നിട്ടില്ല. കുടുംബം, മഹല്ല് എന്നീ രണ്ട് യൂനിറ്റുകളെ ശക്തിപ്പെടുത്തിെക്കാണ്ട് ഇസ്ലാമിക സമൂഹം പുരോഗതി നേടണമെന്നും അദ്ദേഹം പറഞ്ഞു. ജാതീയതയിൽനിന്ന് മോചനം നേടാനാണ് മത പരിവർത്തനം ഉപയോഗിക്കപ്പെടുന്നതെന്നും ഹൈന്ദവ നവോത്ഥാനത്തിന് മതം മാറ്റം കാരണമായിട്ടുണ്ടെന്നും ടി.മുഹമ്മദ് വേളം അഭിപ്രായപ്പെട്ടു. ക്ലബ് പ്രസിഡൻറ് കെ.എം. മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. എം.കെ. മാലിക്ക്, പി.ഡി.അബ്ദുൽ റസാഖ് മൗലവി, നജ്മൽ ബാബു(ടി.എൻ.ജോയ്), അബ്ദുൽഖാദർ കണ്ണെഴത്ത് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അനസ് നദ്വി സ്വാഗതവും, വൈസ് പ്രസിഡൻറ് സലിം തോട്ടുങ്ങൽ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story