Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:29 AM IST Updated On
date_range 28 Oct 2017 10:29 AM ISTസിഗ്നൽ ലംഘിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ
text_fieldsbookmark_border
കുന്നംകുളം: സിഗ്നൽ ലംഘിച്ച് ബസ് ഒാടിച്ച ഡ്രൈവർ പിടിയിൽ. ഗുരുവായൂർ - പട്ടാമ്പി റൂട്ടിലോടുന്ന 'കൊടവൻ പറമ്പിൽ' ബസിലെ ഡ്രൈവർ ചാലിശേരി അമ്പലത്ത് വീട്ടിൽ സെയ്തലവിയെയാണ് (45) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യാൻ മോേട്ടാർ വാഹന വകുപ്പ് അധികാരികളോട് പൊലീസ് ആവശ്യപ്പെട്ടു. 17ന് അക്കിക്കാവ് സെൻററിലായിരുന്നു സംഭവം. സിഗ്നൽ ലംഘിച്ച് വാഹനങ്ങൾ പോകുന്നത് മേഖലയിൽ പതിവ് കാഴ്ചയാണ്. പെരുമ്പിലാവ്, അക്കിക്കാവ്, ചൂണ്ടൽ എന്നിവിടങ്ങളിൽ ദീർഘദൂര ബസുകൾ സിഗ്നൽ ലംഘിച്ചാണ് സർവീസ് നടത്താറുള്ളത്. ആവർത്തിച്ചാൽ നടപടി ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു. മാനസികാരോഗ്യബോധവത്കരണം ഒരുമനയൂർ: ഇസ്ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി എൻ.എസ്.എസിെൻറ ആഭിമുഖ്യത്തിൽ മാനസികാരോഗ്യ പരിപാലനത്തെക്കുറിച്ച് ബോധവത്കരണം നടത്തി. എട്ടാം വാർഡ് കുടുംബശ്രീ പ്രവർത്തകർക്ക് പ്രോഗ്രാം ഒാഫിസർ നിഷ ഫ്രാൻസിസ് ക്ലാസെടുത്തു. വളൻറിയേഴ്സ് തെരുവ് നാടകം അവതരിപ്പിച്ചു. ഇവർ ശേഖരിച്ച പപ്പായക്കായകൾ വിതരണം ചെയ്തു. എം.എസ്. സീമ, കുടുംബശ്രീ മേറ്റർ ജയശ്രീ ദാസൻ, മങ്ക വേലായുധൻ, അർഷാദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story