Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:29 AM IST Updated On
date_range 28 Oct 2017 10:29 AM ISTആക്രമണം സംഘ്പരിവാറിെൻറ ആസൂത്രണം ^എൽ.ഡി.എഫ്
text_fieldsbookmark_border
ആക്രമണം സംഘ്പരിവാറിെൻറ ആസൂത്രണം -എൽ.ഡി.എഫ് വടക്കേക്കാട്: ഇടതുപക്ഷത്തിെൻറ വളർച്ചയിൽ വിറളിപൂണ്ട സംഘപരിവാർ സംഘടനകൾ കലാപമുണ്ടാക്കി വടക്കേക്കാട്ടെ സമാധാനാന്തരീക്ഷം തകർക്കാൻ നടത്തിവന്ന ആസൂത്രിത ശ്രമത്തിെൻറ ഭാഗമാണ് വെള്ളിയാഴ്ചയിലെ ആക്രമണങ്ങളെന്ന് എൽ.ഡി.എഫ് നേതാക്കൾ. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളുടെ പ്രചരണാർത്ഥം സ്ഥാപിച്ച ബോഡുകളും മറ്റും പലതവണ നശിപ്പിച്ചിട്ടും സി.പി.എമ്മും സി.പി.ഐയും സംയമനം പാലിക്കുകയായിരുന്നു. സി.പി.എം വടക്കേക്കാട് ലോക്കൽ സമ്മേളനം ജില്ലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്രകടനത്തിലും സമാപന സമ്മേളനത്തിലും വൻ ജനപങ്കാളിത്തമാണുണ്ടായത്. ഉപതെരഞ്ഞെടുപ്പിലൂടെ ആദ്യമായി പഞ്ചായത്ത് ഭരണസമിതിയിൽ അംഗത്വം കിട്ടിയ സി.പി.ഐ ജനകീയ വികസന സമിതിയുണ്ടാക്കി പൊതു വിഷയങ്ങളിൽ ഇടപെട്ട് ജനസ്വാധീനം നേടുന്നുമുണ്ട്. തിങ്കളാഴ്ച നടക്കുന്ന സി.പി.ഐ ലോക്കൽ സമ്മേളനത്തിന് ശനിയാഴ്ച നായരങ്ങാടിയിൽ സാംസ്കാരിക സമ്മേളനത്തോടെയാണ് തുടക്കമാകുക. മുഖ്യപ്രഭാഷണം നടത്തുന്നത് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയാണ്. പ്രകോപനമുണ്ടാക്കി പ്രവർത്തകരെ പിന്തിരിപ്പിക്കാനുള്ള ബി.ജെ.പി, ആർ.എസ്.എസ് തന്ത്രങ്ങൾ സമാധാനപരമായി ചെറുത്തുതോൽപിക്കുമെന്ന് എൽ.ഡി.എഫ് പ്രാദേശിക നേതാക്കൾ വ്യക്തമാക്കി. പ്രതിഷേധ പ്രകടനം വടേക്കക്കാട്: സി.പി.എം, സി.പി.െഎ ഒാഫിസുകൾക്കും മറ്റും നേരെ നടന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി. നായരങ്ങാടിയിൽ നിന്ന് മുക്കിലപ്പീടിക വരെ നടന്ന പ്രകടനത്തിന് സി.പി.എം ലോക്കൽ സെക്രട്ടറി ശംസു കല്ലൂർ, സി.പി.ഐ ലോക്കൽ സെക്രട്ടറി മനോജ്, ജോൺസൺ, വി.യു. റഹിം, അശ്റഫ് പാവൂരയിൽ, ഭാസ്കരൻ കൊച്ചനൂർ, എം. ശംസുദ്ദീൻ, പി.കെ. സത്യൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story