Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:29 AM IST Updated On
date_range 28 Oct 2017 10:29 AM ISTചാലുകളിൽ വെള്ളം ഉയർന്നു; കൃഷി നശിക്കുമെന്ന് ആശങ്ക
text_fieldsbookmark_border
പാവറട്ടി:- ഏനാമാക്കൽ റഗുലേറ്റർ അടച്ചതിനെ തുടർന്ന് പ്രധാന ചാലുകളിലും ചെമീൻ ചാലുകളിലും വെള്ളം ഉയർന്നു. വെള്ളം ഇനിയും ഉയർന്നാൽ ബണ്ട് തകർന്ന് 300 ഏക്കർ കൃഷി നശിക്കുമെന്ന ആശങ്ക ശക്തമായി. ഏലമുത, കിഴക്കെ കരിമ്പാടം, പടിഞ്ഞാറെ കരിമ്പാടം എന്നീ പടവുകളിൽ വിതനടക്കുകയും വടക്കേ കോഞ്ചിറ, തെക്കേ കോഞ്ചിറ പടവുകളിൽ നെൽചെടികൾ വളർന്നുവരുകയും ചെയ്ത സമയത്ത് െറഗുലേറ്റർ അടച്ചതാണ് ചാലുകളിൽ വെള്ളത്തിെൻറ അളവ് കൂടാൻ ഇടയാക്കിയത്. ഇതുമൂലം വടക്കേ കോഞ്ചിറ കോൾ പടവിെൻറ ബണ്ട് കവിഞ്ഞ് വെള്ളം ഒഴുകുന്നത് കൃഷിക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. കൃഷി നശിച്ചാൽ ഉത്തരവാദിത്തം െറഗുലേറ്റർ അടച്ചവർ ഏറ്റെടുക്കേണ്ടിവരുമെന്ന് പടവ് സെക്രട്ടറി രാജൻ ജോണി പറഞ്ഞു. ഇപ്പോൾതന്നെ ചീപ്പ് തള്ളിപ്പോയതിനെ തുടർന്ന് പടവിലേക്ക് വെള്ളം ഒഴുകുകയാണ്. ഇതിനിടെ ചാലിലെ ചണ്ടിനീക്കാൻ കരാർ എടുത്തവരാണ് െറഗുലേറ്റർ അടച്ചതിെൻറ പിന്നിലെന്ന് കർഷകർ ആരോപിച്ചു. ഫേസ് കനാലിൽ വെള്ളത്തിെൻറ അളവ് ഉയർന്നതായും പടവ് ഭാരവാഹികൾ പറഞ്ഞു. കൂടുതൽ മരപ്പലക ഉപയോഗിച്ച് ചീപ്പ് അടക്കാനുള്ള ശ്രമം കർഷകർ തുടരുകയാണ്. ഇതിനിടെ, െറഗുലേറ്ററിെൻറ ഒരു ഷട്ടർ തുറന്നത് ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story