Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:29 AM IST Updated On
date_range 28 Oct 2017 10:29 AM ISTമെഡലുകൾ വാരിക്കൂട്ടി കോൺകോഡിെൻറ താരങ്ങൾ
text_fieldsbookmark_border
പന്നിത്തടം: സംസ്ഥാന സ്കൂൾ കായികമേളയിൽ ചിറമനേങ്ങാട് കോൺകോഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ രണ്ട് വെള്ളി മെഡലും ഒരു വെങ്കലവും നേടി. എട്ട് വിദ്യാർഥികളാണ് മേളയിൽ പെങ്കടുത്തത്. കായിക പരിശീലനത്തിനുള്ള സ്ഥല പരിമിതികളെ അതിജീവിച്ചാണ് വിദ്യാർഥികൾ മെഡലുകൾ നേടിയത്. കായികാധ്യാപകരായ സി.പി. ആേൻറായും സുമ പ്രകാശും ചേർന്നാണ് വിദ്യാർഥികൾക്ക് ചിട്ടയായ പരിശീലനം നൽകിയത്. ആറുതവണ തുടർച്ചയായി സബ്ജില്ല ഒാവറോൾ ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട്. ജില്ല കായികമേളയിൽ ഇതുവരെ 45ഒാളം മെഡലുകളടക്കം ഇൗ വർഷം സ്കൂൾതലത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കാൻ കഴിഞ്ഞു. സംസ്ഥാനതലത്തിൽ പത്തോളം മെഡലുകൾ, ദേശീയതലത്തിൽ മൂന്നു മെഡലുകളും കരസ്ഥമാക്കി. ജില്ല, സംസ്ഥാന അമച്വർ മീറ്റുകളിലും കോൺകോഡിെൻറ കായികതാരങ്ങൾ മെഡലുകൾ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story