Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:29 AM IST Updated On
date_range 28 Oct 2017 10:29 AM ISTസുവർണത്തിളക്കത്തിൽ കെ.എ. മിൻഹാജ്
text_fieldsbookmark_border
സുവർണത്തിളക്കത്തിൽ കെ.എ. മിൻഹാജ് പാലാ: അണ്ടർ 19 ആൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണം സ്വന്തമാക്കി കെ.എ. മിൻഹാജ്. പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. സി.ബി.എസ്.ഇ ദേശീയ ഫുട്ബാൾ ടൂർണമെൻറിൽ പെങ്കടുത്തിട്ടുള്ള മിൻഹാജ് കഴിഞ്ഞ ദേശീയ സി.ബി.എസ്.ഇ മീറ്റിൽ 4x400 മീ.സ്വർണം നേടിയ റിലേ ടീമിൽ അംഗമായിരുന്നു. കഴിഞ്ഞവർഷം 1500 മീറ്ററിൽ വെള്ളിയും 4x100, 4X400 റിലേയിൽ സ്വർണവും നേടി. ഇനി 800 മീറ്ററിലും ഇൗ താരം മത്സരിക്കും. ചങ്ങരംകുളം കണിയത്തുവളപ്പിൽ അബ്ദുസ്സലാമിെൻറ മകനാണ്. ഡിസ്കസ് േത്രായിൽ സ്റ്റീവ് പാലാ: സ്വർണത്തിലേക്ക് ഡിസ്കസ് പായിച്ച് സ്റ്റീവ് എബ്രഹാം. ക്ലസ്റ്റർ പതിനൊന്ന് സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 30.20 മീറ്റർ ദൂരം എറിഞ്ഞാണ് സ്വർണമെഡൽ കരസ്ഥമാക്കിയത്. മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ സ്റ്റീവിെൻറ ആദ്യ സംസ്ഥാനതല സ്വർണമാണിത്. വർഷങ്ങളായി മത്സരരംഗത്തുള്ള സ്റ്റീവ് ഷോട്ട്പുട്ടിലും മത്സരിക്കാനിറങ്ങുന്നുണ്ട്. രാമപുരം നീറന്താനം കാരടിയിൽ ജീമോെൻറയും മായമ്മയുടെയും മകനാണ്. കായികാധ്യാപിക പൊന്നിയാണ് പരിശീലിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story