Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാന സി.ബി.എസ്.ഇ കായികമേള: പൂച്ചട്ടി ഭാരതീയ വിദ്യാഭവനും അടിമാലി വിശ്വദീപ്തിയും മുന്നിൽ
text_fieldsbookmark_border
സംസ്ഥാന സി.ബി.എസ്.ഇ കായികമേള: പൂച്ചട്ടി ഭാരതീയ വിദ്യാഭവനും അടിമാലി വിശ്വദീപ്തിയും മുന്നിൽ പാലാ: സംസ്ഥാന സി.ബി.എസ്.ഇ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പൂച്ചട്ടി ഭാരതീയ വിദ്യാഭവെൻറയും അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിെൻറയും കുതിപ്പ്. തൃശൂർ മുതൽ കാസർകോടുവരെ ജില്ലകളും ലക്ഷദ്വീപും ഉൾപ്പെടുന്ന ക്ലസ്റ്റർ 10ൽ 64പോയൻറുമായാണ് പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ വിദ്യാമന്ദിറിെൻറ മുന്നേറ്റം . ക്ലസ്റ്റർ 11ൽ 63പോയൻറുമായാണ് അടിമാലി വിശ്വദീപ്തി മുന്നിലുള്ളത്. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകൾ ഉൾപ്പെടുന്നതാണ് ക്ലസ്റ്റർ 11. ക്ലസ്റ്റർ 10ൽ പട്ടുരൈക്ക ദേവമാത സി.എം.ഐ പബ്ലിക് സ്കൂൾ(46) രണ്ടാമതും മാള ഹോളിേഗ്രസ് അക്കാദമി(40) മൂന്നാം സ്ഥാനത്തുമാണ്. ക്ലസ്റ്റർ 11ൽ 51പോയൻറുമായി മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളാണ് രണ്ടാമത്. വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ (41) മൂന്നാം സ്ഥാനത്താണ്. മഴ അലോസരം സൃഷ്ടിച്ച ആദ്യദിനം രണ്ടു ക്ലസ്റ്ററുകളിലായി 13 റെക്കോഡും പിറന്നു. ഉച്ചക്കുശേഷം മഴ കനത്തതോടെ ആദ്യദിനം നിശ്ചയിച്ച മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മാറ്റിയവ ശനിയാഴ്ച നടത്തും. ഞായറാഴ്ച മേളക്ക് സമാപനമാകും. കൂത്താട്ടുകുളം മേരിഗിരി സി.എം.ഐ പബ്ലിക് സ്കൂളിെൻറ ആതിഥേയത്വത്തിൽ നടക്കുന്ന മത്സരത്തിൽ കേരളത്തിലെയും ലക്ഷദ്വീപിലെയും 1200 സ്കൂളുകളിൽനിന്നായി 3000ഒാളം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. മേളയുടെ ഉദ്ഘാടനം വ്യാഴാഴ്ച നടന്നു. സ്കൂളുകളുടെ പോയൻറുനില ക്ലസ്റ്റർ 10 1. ഭാരതീയ വിദ്യാഭവൻ വിദ്യാമന്ദിർ, പൂച്ചട്ടി–64 2. ദേവമാത സി.എം.ഐ പബ്ലിക് സ്കൂൾ, പട്ടുരൈക്ക –46 3. ഹോളിേഗ്രസ് അക്കാദമി, മാള –40 4. കുലപതി മുൻഷി ഭവൻസ് വിദ്യാമന്ദിർ, മുളങ്കുന്നത്തുകാവ് –33 5. സി. സെയ്യിദ് മുഹമ്മദ് ഹാജി മെമ്മോറിയൽ സെൻട്രൽ സ്കൂൾ, ഇടശ്ശേരി –30 ക്ലസ്റ്റർ 11 1. വിശ്വദീപ്തി പബ്ലിക് സ്കൂൾ, അടിമാലി –63 2. മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ –51 3. കാർമൽ പബ്ലിക് സ്കൂൾ, വാഴക്കുളം –41 4. മേരിഗിരി പബ്ലിക് സ്കൂൾ, കൂത്താട്ടുകുളം –37 5. വിദ്യോദയ സ്കൂൾ, തേവക്കൽ –32
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story