Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രോഗ്രാം കമ്മിറ്റി...

പ്രോഗ്രാം കമ്മിറ്റി ചെയർമാനെ മാറ്റി; ജില്ല കലോത്സവ സംഘാടക സമിതിയിൽ കല്ലുകടി

text_fields
bookmark_border
തൃശൂർ: നവംബർ അവസാനം ചാലക്കുടിയിൽ നടക്കുന്ന ജില്ല സ്കൂൾ കലോത്സവത്തി​െൻറ പ്രോഗ്രാം കമ്മിറ്റി ചെയർമാനെ എം.എൽ.എ ഇടപെട്ട് മാറ്റിയെന്ന് ആരോപണം. പ്രതിപക്ഷ അധ്യാപക സംഘടനയായ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ഭാരവാഹികൾ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇത് സംഘാടക സമിതിയിൽ തുടക്കത്തിൽ തന്നെ കല്ലുകടിക്ക് ഇടയാക്കി. പ്രതിപക്ഷ അധ്യാപക സംഘടന പ്രോഗ്രാം കമ്മിറ്റി ഏറ്റെടുക്കുേമ്പാൾ അതത് പാർട്ടിയിൽപെട്ടയാളെ ചെയർമാൻ ആക്കുകയാണ് കീഴ്വഴക്കം. അതനുസരിച്ച് തങ്ങളുടെ പാർട്ടിക്കാരനായ ചാലക്കുടി മുനിസിപ്പൽ വൈസ് ചെയർമാൻ പൈലപ്പനെയാണ് കമ്മിറ്റി ചെയർമാനാക്കിയത്. എന്നാൽ, എം.എൽ.എ ഇടപെട്ട് അദ്ദേഹത്തെ മാറ്റി. എൽ.ഡി.എഫിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷിജുവാണ് ഇപ്പോൾ ചെയർമാൻ. ഇതിൽ തങ്ങൾക്ക് പ്രതിഷേധമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതുമൂലം പരിപാടികളിൽ താളപ്പിഴ വന്നാൽ സംഘടനക്ക് ഉത്തരവാദിത്തമുണ്ടാകില്ല. ഡി.ഡി.യാവും ഉത്തരവാദി -അവർ മുന്നറിയിപ്പ് നൽകി. ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം പൊതു ഒഴിവു ദിവസം നടത്തുന്ന മേളകൾ സംഘടന ബഹിഷ്കരിക്കും. നവംബറിൽ ശാസ്ത്രമേള പൊതു ഒഴിവു ദിവസം നടത്താനാണ് തീരുമാനം. ഇതിൽ മാറ്റമുണ്ടായില്ലെങ്കിൽ ശാസ്ത്രമേള ബഹിഷ്കരിക്കും. സർക്കാറി​െൻറ അധ്യാപക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് സംഘടന ശനിയാഴ്ച ഡി.ഡി ഒാഫിസ് മാർച്ചും ധർണയും നടത്തും. ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം െചയ്യും. പ്രസിഡൻറ് അബ്ദുൽഹക്ക്, സെക്രട്ടറി എ.എം. ജെയ്സൺ, ടി.എ. ബാബുദാസ്, ടി.യു. ജെയ്സൺ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story