Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയലിനിൽ അഞ്ചാം തവണയും...

വയലിനിൽ അഞ്ചാം തവണയും ആദർശ്​

text_fields
bookmark_border
തൃശൂർ: ഇനി അവസരമില്ലെന്ന തിരിച്ചറിവ് ആദർശ് അജയ്കുമാറിന് സങ്കടമാണ് നൽകുന്നത്. കഴിഞ്ഞ അഞ്ചുതവണയും ആദർശി​െൻറ വയലിൻ മികവിനെ തുരത്താൻ ജില്ല സി.ബി.എസ്.ഇ കലോത്സവത്തിൽ മറ്റാരുമില്ല. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ആദർശ് അവസാന അവസരവും കസറി. ധർമ്മാവതി രാഗത്തിൽ പരംന്താമവതി ജയന്തിയെന്ന കീർത്തനം ആലപിച്ചാണ് അഞ്ചാംതവണയും ഒന്നാമനായത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും സംസ്ഥാന സി.ബി.എസ്.ഇ കേലാത്സവത്തിൽ ഒന്നാമനാണ്. 2014ൽ രണ്ടാമനും. തുടർ പഠനകാലത്തും വേദികളിൽ വയലിനുമായി പ്രത്യക്ഷപ്പെടുമെന്ന് ആദർശ് വ്യക്തമാക്കി. ആകാശവാണി തൃശൂർ നിലയത്തിലെ ആർടിസ്റ്റ് ടി.എച്ച്. സുബ്രഹ്മണ്യ​െൻറ കീഴിലാണ് ഏഴുവർഷമായി വയലിൻ പരിശീലിക്കുന്നത്. പിതാവ് അജയ്കുമാർ പ്രവാസിയാണ്. മാതാവ് ശ്രീകല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story