Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:32 AM IST Updated On
date_range 27 Oct 2017 10:32 AM ISTരാജ്യം പോകുന്നത് ചിന്തിക്കുന്ന മനുഷ്യരെ ആവശ്യമില്ലാത്ത കാലത്തേക്ക് ^വൈശാഖൻ
text_fieldsbookmark_border
രാജ്യം പോകുന്നത് ചിന്തിക്കുന്ന മനുഷ്യരെ ആവശ്യമില്ലാത്ത കാലത്തേക്ക് -വൈശാഖൻ കൊടുങ്ങല്ലൂര്‍: ചിന്തിക്കുന്ന മനുഷ്യരെ ആവശ്യമില്ലാത്ത കാലത്തേക്കാണ് രാജ്യം പോകുന്നതെന്നും സത്യം പറയുന്നവര്‍ക്ക് വെടിയുണ്ടയാണ് കിട്ടുന്നതെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ. പുരോഗമന കലാസാഹിത്യ സംഘവും ജില്ല ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന കഥോത്സവത്തിെൻറ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദാബോല്‍ക്കര്‍, ഗോവിന്ദ്പൻസാരെ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവര്‍ക്ക് വെടിയുണ്ടയാണ് ലഭിച്ചത്. 'ജിമിക്കി കമ്മല്‍' ഹിറ്റാകുന്നത് പുതിയ കാലം മുന്നോട്ട് വെക്കുന്ന സംസ്കാരത്തിെൻറ തുടര്‍ച്ചയാണ്. ചിന്ത കുറയുകയും രസിപ്പിക്കല്‍ കൂടുകയും ചെയ്യുന്നത് പ്രതിലോമകരമാണ്. അതൊരു തകര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വായനശാലകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, കാമ്പസുകൾ എന്നിവ കേന്ദ്രീകരിച്ച് പുതിയതും പഴയതുമായ എഴുത്തുകാരുടെ കഥകള്‍ വായിക്കുകയും ചര്‍ച്ച ചെയ്യുകയുമാണ് 'കഥോത്സവ'ത്തിെൻറ ലക്ഷ്യം. വൈശാഖെൻറ 'കപിലവസ്തു' എന്ന കഥയെക്കുറിച്ചായിരുന്നു ആദ്യ ചർച്ച. യു.കെ. സുരേഷ്കുമാര്‍, ഹിമാഷിൻജോ, നവനീത് എസ്. കൃഷ്ണൻ എന്നിവർ ചേര്‍ന്നാണ് കഥാവതരണം നടത്തിയത്. പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി ഡോ. എം.എൻ. വിനയകുമാര്‍ പരിപാടി വിശദീകരിച്ചു. നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് 'കഥയുടെ ജനിതകം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എൻ. ഹരി അധ്യക്ഷത വഹിച്ചു. പി.കെ. ശിവദാസ്, ടി.കെ. ഗംഗാധരൻ, കെ.കെ. അബീദലി, നൗഷാദ് കൈതവളപ്പില്‍, ബിബിൻ പി. ദാസ്, സുനില്‍ പി. മതിലകം, ധനഞ്ജയൻ മച്ചിങ്ങല്‍, എ.പി. സുനില്‍, സുധീഷ് അമ്മവീട്, വി. മനോജ്, എം.എസ്. മോഹനൻ, എം. ബിജുകുമാര്‍, ഉണ്ണി പിക്കാസോ, ആര്‍.കെ. ബേബി, ടി.എ. ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാൻ ടി.കെ. രമേഷ്ബാബു സ്വാഗതവും കണ്‍വീനർ എം.എസ്. മോഹൻദാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story